കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ നില്‍ക്കുന്ന മരങ്ങള്‍ സ്വകാര്യവ്യക്തിക്ക് വിറ്റത് മാനദണ്ഡങ്ങള്‍ പാലിക്കാതെ യാണ് എന്നാരോപിച്ച് സിപിഎം രംഗത്ത്. പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം നില്‍ക്കുന്ന വളപ്പില്‍ നിന്നും ഒരു ലക്ഷം രൂപയില്‍ അധികം വില വരുന്ന മരങ്ങളാണ് അനധികൃതമായി സ്വകാര്യ വ്യക്തിക്ക് വിറ്റതെ ന്നാണ് സിപിഎം ആരോപിക്കുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ ഏഴിന് മരം മുറിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. സെക്രട്ടറി യോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായി ല്ലെന്നും സിപിഎം ആരോപിക്കുന്നു. മരം മുറിക്കുന്നതിന് ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റ് വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റ്, വില്‍ക്കുന്നതിന് പത്രപരസ്യമോ,മറ്റു യാതൊരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ല എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മാത്രമല്ല അയ്യായിരത്തില്‍ താഴെ വരുന്ന തുകയാണ് പഞ്ചായത്തില്‍ ഇതിനായി സ്വകാര്യ വ്യക്തി അടച്ചിരിക്കുന്നതെന്ന വിവരവും ലഭിക്കുന്നുണ്ടത്രെ. തുടര്‍ന്നാണ് സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ശേഷം ഡിഡിപിക്കും, വിജിലന്‍സിനും പരാതി കൊടുത്തിട്ടുണ്ടെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി ജി.സുരേഷ്‌കുമാര്‍ പറഞ്ഞു. സിപിഎം നേതാക്കളായ രാജീവ് നടക്കാവില്‍, എന്‍.മണികണ്ഠന്‍, കെ.ശ്രീരാജ്, മുഹമ്മദ് ഷനൂപ്, പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞിരാമന്‍, ജംഷീല ഉസ്മാന്‍ എന്നിവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.