അലനല്ലൂര്‍:നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ അതിഥി തൊഴിലാളികളെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു. അലന ല്ലൂര്‍ എടത്തനാട്ടുകരയില്‍ താമസിക്കുന്ന 100 ഓളം അതിഥി തൊഴി ലാളികളാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി വീണ്ടും നിരത്തിലിറങ്ങിയത്.പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ നാട്ടിലേക്ക് പോകാനാകുമെന്ന വാട്‌സ് ആപ്പ് സന്ദേശമനുസരിച്ച് ഇവര്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ താമസ സ്ഥലത്ത് നിന്നും നാട്ടുകല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കാല്‍നടയായി പുറപ്പെടുകയായിരുന്നു.

നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് പൊലീസില്‍ വിവരമറിയിച്ചതോടെ നാട്ടുകല്‍ പൊലീസ് കണ്ണംകുണ്ടില്‍ വെച്ച് തടയുകയായിരുന്നു. നാട്ടുകല്‍ എസ്.ഐ അനില്‍മാത്യു വിവരമറിയിച്ചതിനെ തുടര്‍ന്ന് റ്റെപ്പാലം ട്രെയിനിങ് എ.എസ്.പി സ്വപ്നന്‍ മഹാജന്‍, ഡി.വൈ.എസ്. പി എം.മുരളീധരന്‍ എന്നിവര്‍ സ്ഥലത്തെത്തി അതിഥി തൊഴിലാ ളികളെ അവരുടെ ഭാഷയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മടക്കി അയച്ചു. ഇവരെല്ലാം ബീഹാര്‍ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

വൈകാതെ തന്നെ ട്രെയ്‌നുകള്‍ അനുവദിക്കുമെന്നും, പോവാനാവ ശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായും, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധ നങ്ങള്‍ ഉറപ്പുവരുത്താന്‍ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റഷീദ് ആലായന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഇതിന് മുമ്പും നിരവധി തവണ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളി കള്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി സംഘടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!