മണ്ണാര്‍ക്കാട്: കോവിഡ് ചികിത്സയിലുണ്ടായിരുന്ന കുഴല്‍മന്ദം സ്വദേശി ആശുപത്രി വിട്ടതോടെ കോവിഡ് മുക്തമായെന്ന ആശ്വാ സത്തിലിരിക്കെ പാലക്കാട് ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീക രിച്ചു.മെയ് ആറിന് ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശിയായ മധ്യവയസ്‌കനാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌ നാട്ടുകാരനായ ഡ്രൈവറടക്കം കൂടെ ജോലി ചെയ്യുന്ന ഒമ്പത് പേര ടങ്ങുന്ന സംഘമായി തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിലാ ണ് ഇദ്ദേഹം പാലക്കാട്ടെത്തിയത്. മെയ് ആറിന് രാവിലെ ഒമ്പതിന് വാളയാര്‍ അതിര്‍ത്തിയില്‍ എത്തി ഒരു മണിക്കൂര്‍ അവിടെ ആരോ ഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തങ്ങിയിരുന്നു. അന്ന് ഇദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എട്ട് പേരടങ്ങുന്ന സംഘത്തെ മാങ്ങോടുള്ള ഇന്‍സ്റ്റിറ്റിയൂഷ ണല്‍ ക്വാറന്റൈനായ കേരള മെഡിക്കല്‍ കോളേജിലേക്ക് മാറ്റു കയും നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. ഇന്നലെ അസ്വ സ്ഥത അനുഭവപ്പെട്ടതിനാല്‍ ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശു പത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയുമായിരു ന്നു. തുടര്‍ന്ന് ഇന്ന് ഫലം വരികയും രോഗം സ്ഥിരീകരിക്കുകയു മായിരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കുഴല്‍മന്ദം സ്വദേശി രാവി ലെ 11 മണിയോടെ ജില്ലാ ആശുപത്രി വിട്ടതോടെയാണ് പാലക്കാട് ജില്ല കോവിഡ് മുക്തമായതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടാ യത്.എന്നാല്‍ വൈകീട്ടോടെ ഒരാള്‍ക്ക് രോഗം ബാധിച്ചതായി സ്ഥി രീകരിക്കുകയായിരുന്നു. നിലവില്‍ പാലക്കാട് ജില്ലയില്‍ 5873 പേര്‍ വീടുകളിലും 35 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാ ലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 5914 പേരാണ് നിരീക്ഷണത്തിലുള്ള ത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേ ണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാന ങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനക്കായി ഇതുവരെ അയച്ച 3211 സാമ്പിളുകളില്‍ ഫലം വന്ന 3113 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇവരില്‍ എല്ലാവരും രോഗമുക്തരായി ആശു പത്രി വിട്ടു.ആകെ 36148 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30234 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6207 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!