മണ്ണാര്‍ക്കാട്: വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നിലനില്‍ക്കെ വായ്പ തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡി യോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി പ്രതിഷേ ധിച്ചു.ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ ശാഖയിലേക്കാണ് പ്രവര്‍ ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.ലോക്ക് ഡൗണ്‍ കാലഘട്ടം കഴിയുന്നത് വരെ സ്വമേധയാ പണം തിരിച്ചടക്കാന്‍ താത്പര്യമുള്ള വരൊഴികെയുള്ള മറ്റുള്ളവരെ വായ്പയുടെ പേരില്‍ ബുദ്ധിമുട്ടിക്കരു തെന്ന് കെപിവിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ആവശ്യപ്പെട്ടു.പ്രതിഷേധത്തില്‍ കെ.പി.വി.യു – സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് , കെ.പി.വി.യു ഏരിയ സെക്രട്ടറി അമീര്‍ യാല്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി കെപി അഷറഫ് , ജില്ല വൈ. പ്രസിഡന്റ് നീനു ഷൗക്കത്ത് , നിയാസ് വ്യൂ ,കൃഷ്ണ ദാസന്‍, സുരേഷ് എന്നിവര്‍ പങ്കെടുത്തു .