പാലക്കാട് : കോവിഡ്‌ 19 ബാധിച്ച് ജില്ലയിൽ ചികിത്സയിൽ ഉണ്ടായി രുന്ന കുഴൽമന്ദം സ്വദേശി രോഗ മുക്തനായി ഇന്ന്(മെയ് 11) രാവി ലെ 11 ഓടെ ആശുപത്രി വിട്ടതോടെ പാലക്കാട് കോവിഡ് മുക്ത ജില്ലയായി. ആകെ 13 പേരാണ് രോഗബാധിതനായി ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേരും നേരത്തെ ആശുപത്രി വിട്ടിരുന്നു. കുഴൽമന്ദം സ്വദേശി മാത്രമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സ യിൽ ഉണ്ടായിരുന്നത്. പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവാ യതിനാലാണ് ഇദ്ദേഹം രോഗവിമുക്തനായി ആരോഗ്യ വകുപ്പ് സ്ഥി രീകരിച്ചത്. വിദഗ്ധ മെഡിക്കൽ സംഘം യോഗം ചേർന്ന് അംഗീകരി ച്ച ശേഷമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. ഏപ്രിൽ 21നാണ് ഇദ്ദേഹ ത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെ ന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ചികിത്സയിൽ ഉണ്ടായിരുന്നത് ആകെ 13 പേർ

മാർച്ച് 24ന് ദുബായിൽ നിന്നും വന്ന വ്യക്തിക്കാണ് പാലക്കാട് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഏപ്രിൽ 21 വരെ ഒരു മലപ്പുറം സ്വദേശിയും യുപി സ്വദേശിയും ഉൾപ്പെടെ 13 പേർ രോഗബാധിതരായി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു.

മാർച്ച് 24

മാർച്ച് 24 നാണ് ജില്ലയിൽ ആദ്യമായി കോവിഡ് 19 രോഗം സ്ഥിരീക രിച്ചത്. ദുബായിൽ നിന്നെത്തിയ ഒറ്റപ്പാലം വരോട് സ്വദേശി(53) ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു തവണ കൂടി പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയിരുന്നു. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലെ ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരി ച്ചിട്ടുണ്ട്.ഏപ്രിൽ 11 നാണ് ഇദ്ദേഹം രോഗ മുക്തനായി ആശുപത്രി വിട്ടത്.

മാർച്ച് 25

ദുബായിൽ നിന്നും വന്ന കാരക്കുറിശ്ശി, കോട്ടോപ്പാടം സ്വദേശികൾക്കാണ് മാർച്ച് 25 നു സ്ഥിരീകരിച്ചത്. കാരാകുറുശ്ശി സ്വദേശി(51)യുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ടു തവണ കൂടി പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 74 പേരുടെയും സെക്കൻഡറി കോൺടാക്ട് ലിസ്റ്റിലെ രണ്ടുപേരുടെയും കോവിഡ് 19 നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹം ഏപ്രിൽ 11ന് രോഗം ഭേദമായി ആശുപത്രിവിട്ടു.

കോട്ടോപ്പാടം സ്വദേശി(33)ക്ക് രോഗം സ്ഥിരീകരിച്ച ശേഷം തുടർച്ചയായി നെഗറ്റീവ് ഫലം ലഭിക്കാത്തതിനാൽ എട്ടു തവണ സാമ്പിൾ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഏപ്രിൽ 27, 30 തീയതികളിൽ നടത്തിയ പരിശോധനകളിൽ ആണ് നെഗറ്റീവ് ഫലം വന്നത്. അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഒരാളുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മാർച്ച് 30ന് ഇദ്ദേഹം രോഗം ഭേദമായി ആശുപത്രിവിട്ടു

മാർച്ച് 28

മാർച്ച് 28ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം ഈസ്റ്റ് സ്വദേശി(30) ഏപ്രിൽ 15ന് രോഗ വിമുക്തനായി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരണത്തിനു ശേഷം തുടർച്ചയായി നടത്തിയ രണ്ട് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ പരിശോധന നടത്തിയ 8 പേരുടെയും ഫലം നെഗറ്റീവ് ആണ്.

മാർച്ച് 29

മാർച്ച് 29-ന്  കിഴക്കഞ്ചേരി സ്വദേശി(27)ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഏപ്രിൽ 11ന് ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻറെ പ്രാഥമിക പട്ടികയിലെ പരിശോധന നടത്തിയ നാലുപേരുടെയും ഫലം നെഗറ്റീവ് ആണ്.

ഏപ്രിൽ 1

ഏപ്രിൽ ഒന്നിന് രോഗം സ്ഥിരീകരിച്ച ചാലിശ്ശേരി സ്വദേശി(36)യുടെയും രണ്ടാമത്തെയും മൂന്നാമത്തെയും പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഏപ്രിൽ 11ന് ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻ്റെ പ്രാഥമിക പട്ടികയിലെ പരിശോധന നടത്തിയ മൂന്ന്‌ പേരുടെയും ഫലം നെഗറ്റീവ് ആണ്.

ഏപ്രിൽ 4

ഏപ്രിൽ നാലിന് രോഗം സ്ഥിരീകരിച്ചത് കാവിൽ പാട് സ്വദേശി(65)ക്കാണ്. രണ്ടും മൂന്നും പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഏപ്രിൽ 15 ന് ആശുപത്രി വിട്ടു. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലെ പരിശോധന നടത്തിയ മൂന്ന്‌ പേരുടെയും സെക്കൻഡറി കോൺടാക്ട് ലിസ്റ്റിലെ ഒരാളുടെയും ഫലം നെഗറ്റീവ് ആണ്.

ഏപ്രിൽ 13

ഏപ്രില്‍ 13 ന് ചാത്തന്നൂർ സ്വദേശി(32)ക്കാണ്  കോവിഡ് – 19 രോഗബാധ സ്ഥിരീകരിച്ച ത്.ഇദ്ദേഹം രോഗമുക്ത നായി ഏപ്രിൽ 22-ന് ആശുപത്രിവിട്ടു.രോഗം സ്വീകരിച്ചതിനുശേഷം തുടർച്ചയായി നടത്തിയ രണ്ട് പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലെ പരിശോധന നടത്തിയ 13 പേരുടെയും സെക്കൻഡറി കോൺടാക്ട് ലിസ്റ്റിലെ ഒരാളുടെയും ഫലം നെഗറ്റീവ് ആണ്.

ഏപ്രിൽ 21

ഏപ്രിൽ 21ന് ജില്ലയിൽ മലപ്പുറം(18), യു പി(18) സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ്  രോഗം സ്ഥിരീകരിച്ചത്. കാവിൽപാട്(42), കുഴൽമന്ദം(30), വിളയൂർ23) സ്വദേശികളാണ് മറ്റു മൂന്നുപേർ. കുഴൽമന്ദം സ്വദേശി ഒഴികെ മറ്റു നാലുപേർ ഏപ്രിൽ 30ന് രണ്ട് സാമ്പിൾ പരിശോധനയും നെഗറ്റീവ് ആയതിനെ  തുടർന്ന് ആശുപത്രി വിട്ടു. കുഴൽമന്നം സ്വദേശി രോഗം ഭേദമായി ഇന്ന് (മെയ് 11) ആശുപത്രിവിട്ടു.രോഗം സ്വീകരിച്ച ശേഷം അഞ്ചു തവണ ഇദ്ദേഹത്തിന് സാമ്പിൾ പരിശോധന നടത്തേണ്ടി വന്നിരുന്നു.ഇതിൽ ആദ്യത്തെ നെഗറ്റീവും പിന്നീട് രണ്ടു തവണ പോസിറ്റീവും ആയിരുന്നു. ശേഷം നടത്തിയ രണ്ട് പരിശോധനകളാണ് നെഗറ്റീവായത്.
ഇവരുടെ സമ്പർക്ക പട്ടികയിൽ പരിശോധന നടത്തിയവരുടെ ഫലം യുപി സ്വദേശി- 25  കുഴൽമന്നം സ്വദേശി -42   കാവിൽ പാട്-4, വിളയൂർ- 46 മലപ്പുറം- 2 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 27

ഏപ്രിൽ 27ന് ഇടുക്കിയിൽ വച്ച് ആലത്തൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹംമെയ് അഞ്ചിന് രോഗം ഭേദമായ ഇതിനെ തുടർന്ന് ആശുപത്രി വിടുകയും ആലത്തൂരിൽ ഉള്ള ഗായത്രി ഇൻറർനാഷണൽ ഹോട്ടലിൽ 14 ദിവസത്തെ നിരീക്ഷണത്തിനായി പ്രവേശിക്കുകയും ചെയ്തു. ഇദ്ദേഹത്തിൻറെ സമ്പർക്ക പട്ടികയിലുള്ള ജില്ലയിലെ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതുവരെ രോഗം സ്ഥിരീകരിച്ച് ഭേദമായവരിൽ ഏഴുപേരുടെ നിരീക്ഷണ കാലയളവും പൂർത്തിയായിട്ടുണ്ട്.
രോഗ മുക്തരായി വീട്ടിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!