അലനല്ലൂര്‍ :വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും അപ്രതീക്ഷിത സ്‌നേഹ സമ്മാനം കിട്ടിയ സന്തോഷത്തിലാണ് എടത്തനാട്ടുകര കോട്ടപ്പള്ള ഗവ: ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഴാം തരം വിദ്യാര്‍ ത്ഥിനി ഒ.അഫ്നാന്‍ അന്‍വര്‍.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്കായി നടപ്പാക്കിയ അക്ഷര വൃക്ഷം പദ്ധതിയിലേക്ക് അഫ്‌നാന്‍ അയച്ച് കോവിഡിനെ കുറിച്ചുള്ള കവിത വായിച്ചാണ് വിദ്യാഭ്യാസ മന്ത്രി അനുമോദന റിയിച്ച് കത്തയച്ചത്. തെളിമയാര്‍ന്ന ലക്ഷ്യബോധത്തോടെ ഇനിയും എഴുതണം. നന്നായിവായിക്കണം. പ്രകൃതിയെ പഠിക്കണം.രചന വളരെ നന്നായിട്ടുണ്ട്.മന്ത്രി സി.രവീന്ദ്രനാഥ് അഫ്നാന്‍ അന്‍വറിന് അയച്ച അനുമോദന കത്തില്‍ പറഞ്ഞു.
ലോക്ക് ഡൗണില്‍ വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കു ന്ന കുട്ടികള്‍ക്ക് സര്‍ഗ്ഗശേഷികള്‍ പ്രകാശിപ്പിക്കുന്നതിനുള്ള അവ സരമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അക്ഷരവൃക്ഷം പദ്ധതി നടപ്പാക്കിയത്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നല്‍കുകയായിരുന്നു അക്ഷരവൃക്ഷം. എസ്.സി.ഇ.ആര്‍.ടി.സി, കൈറ്റ്തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല.ഏപ്രില്‍ 6 മുതല്‍ 15 വരെ കിട്ടിയ രചനകളില്‍ പ്രസക്ത മായവ തിരഞ്ഞെടുത്ത് കഴിഞ്ഞ ദിവസം ഈ സമാഹാരം മുഖ്യ മന്ത്രി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.
കോട്ടപ്പള്ള ഗവ: ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയ ര്‍ സെക്കന്ററി വിഭാഗം അധ്യാപകനായ ഒ. മുഹമ്മദ് അന്‍വറി ന്റേയും അലനല്ലൂര്‍ ഗവ.വെറ്റിനറി ഹോസ്പിറ്റല്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഒ.നൂറുന്നീസ ദമ്പതികളുടെ മകളാണ് അഫ്‌നാന്‍ അന്‍വര്‍.ജില്ലാ സ്‌കൂള്‍ കലോത്സവം, സംസ്ഥാന, ജില്ലാ ലൈബ്രറി കലോത്സവം എന്നിവയില്‍ അഫ്നാന്‍ സമ്മാനം നേടിയിട്ടുണ്ട്.