മണ്ണാര്‍ക്കാട്: ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ പതിച്ചു. ആളപായമില്ല.മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ തെങ്കര വട്ടപ്പറമ്പ് സ്‌കൂളിന് സമീപത്ത് പാതയോരത്തുള്ള മരത്തിന്റെ വലിയ ശിഖി രമാണ് കാറ്റത്ത് പൊട്ടി വീണത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സ പ്പെട്ടു.തെങ്കരയില്‍ നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയാ യിരുന്ന കല്ലിവളപ്പില്‍ പ്രസാദിന്റ് ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് മുകളി ലേക്കാണ് മരക്കൊമ്പ് പൊട്ടി വീണത്.ഓട്ടോയുടെ മുകള്‍ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.പ്രസാദ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ സ്ഥലത്തെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞ് വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണവും തകരാറിലായി. വട്ട മ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് നീക്കി ഗതാ ഗതം പുന:സ്ഥാപിച്ചു.ആനമൂളി ചെക് പോസ്റ്റിന് സമീപത്തും മരം പൊട്ടി വീണു..ആളപായമുണ്ടായില്ല.വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.ഗതാഗത തടസ്സവുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!