അട്ടപ്പാടി : തമിഴ്നാട്ടിൽനിന്ന് അട്ടപ്പാടിയിലേക്കുള്ള മുഴുവൻ വഴി കളിലും പോലീസ് പരിശോധന കർശനമാക്കിയതായി സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ എൽ. ബെന്നി അറിയിച്ചു. തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നിരവധിപേർ ഊടുവഴി കളിലൂടെയും മറ്റും അട്ടപ്പാടിയിലേക്ക് കടക്കാൻ ശ്രമിക്കുന്ന സാഹ ചര്യത്തിലാണ് പോലീസ് പരിശോധന ഊർജിതപെടുത്തിയത്.
ആനക്കട്ടിയിലെ പ്രധാന ചെക്ക് പോസ്റ്റിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് പോലീസുകാരും ആരോഗ്യവകുപ്പും 24 മണിക്കൂർ പരിശോധന നടത്തുന്നുണ്ട്. കോട്ടത്തറ മുതൽ തൂവ വരെ ഏഴ് വഴികളിൽ രണ്ട് പോലീസുകാരെ വീതം നിയോഗിച്ചിട്ടുണ്ട്. കൂടാതെ പൊലീസുകാർ ബൈക്ക് പെട്രോളിംഗ് നടത്തുന്നുണ്ട്. മഫ്തിയിലും പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്ന യാത്രക്കാരെ അഗളി കിലയിലും കോട്ടത്തറ ട്രൈബൽ സ്പെ ഷ്യാലിറ്റി ആശുപത്രിയിലും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുക യാണ് ചെയ്യുന്നത്.