മണ്ണാര്‍ക്കാട് : കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റി പതാകദിനം ആചരിച്ചു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷനില്‍ മേഖലാ പ്രസിഡന്റ് എം.സുബൈര്‍ പതാക ഉയര്‍ത്തി. ജില്ലാ കൗണ്‍സില്‍ അംഗം സി.എം മുഹമ്മദ് അഷ്‌റഫ്, എന്‍.പുരുഷോത്തമന്‍, മേഖലാ ജോയിന്റ് സെക്രട്ടറി കീപ്തി, മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
