കോട്ടോപ്പാടം: കണ്ടമംഗലത്ത് മഴയില്‍ തകര്‍ന്ന വീട് വൃത്തിയാക്കി മേല്‍ക്കൂരയില്‍ ടാര്‍പേളിന്‍കെട്ടി താമസയോഗ്യമാക്കി നല്‍കി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അക്ഷരസേന. കണ്ടമംഗലം നാലുസെന്റ് നഗറിലെ സെബാസ്റ്റിയന്‍-അക്കമ്മ ദമ്പതിക ളുടെ വീടാണ് വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്തമഴയില്‍ ഭാഗികമായി തകര്‍ന്നത്. വിവരമറിഞ്ഞ ഉടന്‍ അക്ഷരസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. മേല്‍ക്കൂരയില്‍ നി ന്നും വീഴാറായി നിന്ന ഓടുകള്‍ താഴെയിറക്കി. തുടര്‍ന്ന് മഴയും വെയിലുമേല്‍ക്കാതിരി ക്കാന്‍ പുൂതിയ ടാര്‍പോളിന്‍ ഷീറ്റ് കെട്ടി. വീടിനകം വൃത്തിയാക്കുകയും ചെയ്തു. പ്രദേശ ത്തെ ഐ.എന്‍.ടി.യു.സി. തൊഴിലാളികളും ഈഉദ്യമത്തില്‍ പങ്കാളികളായി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി, അക്ഷരസേന അംഗങ്ങളായ അബു താഹിര്‍, ഉണ്ണീന്‍ കുട്ടി, ഹംസ, ഷമീര്‍, ഇസ്മായില്‍, ഐ.എന്‍.ടി.യു.സി. തൊഴിലാളികളായ കെ.സൈതല വി, ഹംസ പള്ളത്ത്, മലയില്‍ മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.
