മണ്ണാര്‍ക്കാട്: മാരകലഹരികള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയും മൂവ് ജനകീയ കൂട്ടായ്മയും സംയുക്തമായി കുടുംബ മതില്‍ തീര്‍ക്കുന്നു. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ച്മുതല്‍ മുതല്‍ ആറുവരെ നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയാണ് കുടുംബമതില്‍ ഒരുക്കുന്നത്. കുടുംബാംഗങ്ങള്‍, രാഷ്ട്രീ യ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും വ്യാപാര വ്യവസായ സംഘടനകളു ടെയും സമുദായ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കുചേരും. കുടുംബശ്രീ ഉള്‍പ്പ ടെയുള്ള വിവിധ ജനകീയ പ്രസ്ഥാനങ്ങളുടെയും, യുവജന സംഘടനകളുടെയും സഹക രണവുമുണ്ടാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറും മൂവ് ചെയര്‍മാന്‍ ഡോ. കെ.എ കമ്മാപ്പയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടുംബ മതിലിന് ശേഷം ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും, ഗ്രാമങ്ങളിലുള്‍പ്പെടെ സജീവമായ ജാഗ്രത തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തി ല്‍ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഹംസ കുറുവണ്ണ, മൂവ് ജനറല്‍ കണ്‍വീനര്‍ എം. പുരുഷോത്തമന്‍, ഷരീഫ് ഹാജി, രമേഷ്, ,ഫിറോസ് ബാബു, കൃഷ്ണദാസ് കൃപ , പ്രശോഭ്, അബ്ദുല്‍ ഹാദി എന്നിവര്‍ പങ്കെടുത്തു.
