കരുതല്‍ സ്പര്‍ശമെന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പദ്ധതി സ്വകാര്യചികിത്സാ മേഖലയില്‍ ഇതാദ്യം
മണ്ണാര്‍ക്കാട് : മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാദിവസവും എല്ലാ വിഭാഗങ്ങളിലും സൗജന്യ പരിശോധനയൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കരുതല്‍ സ്പര്‍ശം പദ്ധതി തുടങ്ങി. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ലാബ് ടെസ്റ്റ്, എ ക്‌സറേ, സ്‌കാനിങ് എന്നിവയില്‍ 20 ശതമാനം കിഴിവും ലഭിക്കും. പ്രായമായവരെ ചേര്‍ ത്തുപിടിക്കാനും അത്യാധുനിക ചികിത്സ അവരിലേക്കും എത്തിക്കാനുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മദര്‍കെയര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.
ചി കിത്സക്കായി എത്തുന്ന നിര്‍ബന്ധമായും ആധാര്‍കാര്‍ഡ് കയ്യില്‍ കരുതണം. സം സ്ഥാനത്ത് ഇതാദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി മുതിര്‍ന്നപൗരന്‍മാര്‍ക്ക് സൗജന്യ പരി ശോധന നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞചിലവില്‍ മികച്ച ചികിത്സ യാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ചികിത്സക്ക് നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് ആശു പത്രിയുടെ പത്ത് കിലോമീറ്റര്‍ ദൂരപരിധിയിലുള്ളവരാണെങ്കില്‍ ഹോംകെയര്‍ സേവ നം നല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കരുതല്‍ സ്പര്‍ശം പദ്ധതി കുമ രംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. മദര്‍ കെയര്‍ ഹോസ്പിറ്റല്‍ കാഡിയാക് തോറാസിക് സര്‍ജന്‍ ഡോ. വര്‍മ്മ അധ്യക്ഷനാ യി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, ഹോസ്പിറ്റല്‍ അ ഡ്മിനി സ്‌ട്രേറ്റര്‍ വിനോദ് നായര്‍, ജനറല്‍ മാനേജര്‍ റിന്റോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8943 359 541, 8943 350 361.
