മണ്ണാര്‍ക്കാട് : ഭോപ്പാല്‍ എല്‍.എന്‍.സി.ടി. യൂണിവേഴ്സിറ്റിയില്‍ നടന്ന സൗത്ത് വെസ്റ്റ് സോണ്‍ ഇന്റര്‍യൂണിവേഴ്സിറ്റി കരാട്ടെ മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം വെള്ളിമെഡല്‍ നേടി. ടീം കത്ത ഇനത്തിലാണ് നേട്ടം. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് വിദ്യാര്‍ഥികളായ അനന്തു മോഹന്‍, വിനോദ് കൃഷ്ണന്, മുഹമ്മദ് സഹല്‍, ജി. ആദിത്യന് തുടങ്ങിയവരാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി മത്സരിച്ചത്. അബ്ദു ള്‍ അസീസ് പൂക്കാടന്‍, സി.കെ സുബൈര്‍ എന്നിവരാണ് പരിശീലകര്‍. കല്ലടി കോളജി ലെ കായിക അധ്യാപകന് ഡോ. കെ.ടി സാലിജ് ആണ് ടീം മാനേജര്‍.
