മണ്ണാര്‍ക്കാട്: വിലക്കയറ്റം നിയന്ത്രിക്കണമെന്നും കെട്ടിട വാടകയ്ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കണമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിവിധവകുപ്പുകളുടെ ഫീസുകള്‍ വര്‍ധിപ്പിച്ചത് തുടങ്ങിയവ കാരണം ഹോട്ടല്‍, റസ്റ്റോറന്റ് വ്യവസായം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതടക്കമുള്ള വിഷയ ങ്ങളും ചര്‍ച്ച ചെയ്തു. സ്ഥാപനം നടത്തിക്കൊണ്ട് പോകാനുള്ള പ്രയാസം കൊണ്ട് അനി ശ്ചിതകാലത്തേക്ക് അടച്ചിടണമെന്ന അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് ജില്ലാ സംസ്ഥാന കമ്മറ്റികളുടെ നിര്‍ദേശത്തോടെ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

മണ്ണാര്‍ക്കാട് ടൗണില്‍ നൈറ്റ് ലൈഫ് പദ്ധതി നടപ്പിലാക്കണമെന്നും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പാര്‍ക്കും നിര്‍മിക്കണമെന്നും കണ്‍വെന്‍ഷന്‍ നഗരസ ഭയോട് ആവശ്യപ്പെട്ടു. കോടതിപ്പടി കെ.പി ജയപ്രകാശ് നഗറില്‍ (എമറാള്‍ഡ് ഹാള്‍) നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. സെക്രട്ടറി ഫിറോസ് ബാബു വാര്‍ഷിക റി പ്പോര്‍ട്ടും ട്രഷറര്‍ മിന്‍ഷാദ് വരവുചിലവു കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി ഇ. എ നാസറിനെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ് കുഞ്ചപ്പന്‍, ജില്ലാ സെക്രട്ടറി ഫസ ലുല്‍ റഹ്മാന്‍, സംസ്ഥാന കമ്മിറ്റി അംഗം സുബൈര്‍ പട്ടാമ്പി, എന്‍.ആര്‍ ചിന്‍മയാ നന്ദന്‍, നാസര്‍ ചില്ലീസ്, യൂനിറ്റ് ഭാരവാഹികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!