തെങ്കര: മെഴുകുംപാറയില്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ പിടിയാനയുടെയും കുട്ടി യാനയുടെയും ജഡം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വനാതിര്‍ത്തിയില്‍ സംസ്‌കരിച്ചു. കാ ട്ടാനകള്‍ ചരിഞ്ഞസംഭവത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. പാറയില്‍ കാലുതെന്നി നെഞ്ചിടിച്ച് വീണതിനെ തുടര്‍ന്നുള്ള ആന്തരികക്ഷതമാണ് തള്ളയാനയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത വെറ്ററി നറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. തള്ളയാന ദേഹത്തുവീണതിനെ തുടര്‍ന്ന് അടിയിലകപ്പെട്ടാണ് കുട്ടിയാന ചരിഞ്ഞതെന്നും കുട്ടിയാന തള്ളയാനയ്ക്ക ടിയില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നുവെന്നും ഡോക്ടര്‍ അറിയിച്ചു. ശരീരഭാരം ഏറ്റിട്ടുമുണ്ട്. സാധാരണഗതിയിലുള്ള അപകടമരണമാണ് സംഭവിച്ചിട്ടുള്ളത്. മണ്ണാര്‍ ക്കാട് വനം ഡിവിഷനില്‍ മണ്ണാര്‍ക്കാട് വനം റേഞ്ചിലെ മെഴുകുംപാറയില്‍ വനത്തോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ നീര്‍ച്ചാലിലാണ് ഇന്നലെ തള്ളയാന യേയും കുട്ടിയേയും ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. നീര്‍ച്ചാലിലെ പാറകള്‍ക്കിട യില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ചെളിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് 25 വയസിനുമേല്‍ പ്രായം മതിക്കുന്ന അമ്മയാന യും മൂന്ന് മാസത്തിലധികം പ്രായമായ കുട്ടിയും ചരിഞ്ഞത്. ജഡങ്ങള്‍ക്ക് കഷ്ടിച്ച് രണ്ടുദിവസത്തെ പഴക്കമാണുള്ളതെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തി നുശേഷം രണ്ട് ആനകളുടെയും ജഡങ്ങള്‍ വനാതിര്‍ത്തിയില്‍തന്നെ സംസ്‌കരിച്ചു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സി.എം മുഹമ്മദ് അഷ്‌റഫ്, മണ്ണാ ര്‍ക്കാട് , അഗളി ദ്രുതപ്രതികരണസേനാംഗങ്ങള്‍, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വാച്ചര്‍മാരും ഇന്ന് സ്ഥലത്തെത്തിയിരുന്നു.