മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ആറാം തീയതിയാണ് സമാപനം. 121 സ്‌കൂളുകളില്‍ നിന്നും 7000ത്തിലധികം കുട്ടികള്‍ 321 ഇനങ്ങളില്‍ മത്സരിക്കും. 14 വേ ദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ വര്‍ഷംമുതല്‍ മംഗലം കളി, പണിയ നൃത്തം, ഇരുള നൃത്തം, പാലിയ നൃത്തം, മലപുലയ ആട്ടം എന്നീ ഗോത്ര കലകളും ഉള്‍പ്പെടുത്തി യിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലോത്സവ വേദികള്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പ്രവ ര്‍ത്തിക്കുക. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും ക്രമികരിച്ചിട്ടുണ്ട്.
കലോത്സവത്തിന്റെ ഉദ്ഘാടനം നാലിന് വൈകുന്നേരം 4.30ന് പൊതു വിദ്യാഭ്യാസ വ കുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ നിര്‍വ്വഹിക്കും. ഉപജില്ല വിദ്യഭ്യാസ ഓഫീ സര്‍ സി. അബൂബക്കര്‍ അധ്യക്ഷനാകും. സിനിമ സംവിധായകനും അസിസ്റ്റന്റ് കമ്മീ ഷണറുമായ എ. എം സിദ്ദിഖ് മുഖ്യാതിഥിയാകും. സമാപന സമ്മേളനം ആറിന് വൈകു ന്നേരം മലപ്പുറം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് ഫിറോസ് എം. ഷഫീക്ക് ഉദ്ഘാ ടനം ചെയ്യും. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സലീന ബീവി അധ്യക്ഷയാകും.
കലോത്സവത്തിന്റെ നടത്തിപ്പിന് 14 കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. സന്നദ്ധ സംഘ ടനകളുടെയും മെഡിക്കല്‍ ടീമിന്റെയും സേവനമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ സി. അബൂബക്കര്‍, എം. ഷഫീഖ് റഹ്മാന്‍, എസ്. ആര്‍ ഹബീബുള്ള, സിദ്ദിഖ് പാറോക്കോട്, പി. ജയരാജ്, സലീം നാലകത്ത്, ബിജു ജോസ്, കെ. കെ മണികണ്ഠന്‍, ടി. യൂസഫ് , പി.എം മധു എന്നിവര്‍ പങ്കെടുത്തു. കലോത്സവത്തി ന് മുന്നോടിയായി വിദ്യാര്‍ഥികളും അധ്യാപകരും പൗരപ്രമുഖരും അണിനിരന്ന വിളം ബരറാലിയും നടന്നു.