ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി

പാലക്കാട് : ഇപ്പോഴത്തെ കുട്ടികളില്‍ മനോഹരമായി മാതൃഭാഷ സംസാരിക്കുന്നവര്‍ വളരെ വിരളമാണെന്നും അതിനാല്‍ മാതൃഭാഷ അവരെ പഠിപ്പിക്കേണ്ട ഉത്തരവാദി ത്വം മാതാപിതാക്കള്‍ക്കാണെന്നും ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര പറഞ്ഞു. പാലക്കാട് ജില്ലാ റവന്യൂ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി സംഘടിപ്പിച്ച മലയാള ദിനാചരണം – ഭരണഭാഷാ വാരാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

പലപ്പോഴും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സംസാര രീതി കുട്ടികളില്‍ പ്രതിഫലിക്കു ന്നു. മാതാപിതാക്കള്‍ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കു കയും അവര്‍ക്ക് മാതൃകയാകുകയും വേണം. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ ക്ക് കഴിയണം. പരമാവധി വീടുകളില്‍ മാതൃഭാഷ ഉപയോഗിക്കാന്‍ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കണം. മാതൃഭാഷയിലെ എഴുത്തും, വായനയും നല്ല കയ്യക്ഷരവും, ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും അഭിമാനവും അതിലുപരി അഹ ങ്കാരമായി കാണുന്നു. മലയാള അധ്യാപകനായ മുത്തശ്ശന്‍ തന്റെ മാതൃഭാഷാ പ്രയോഗ ത്തിലുള്ള വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ വികാരങ്ങളെ ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയിലൂടെ മാത്രമാണ്. പലയിടങ്ങ ളിലും ചടങ്ങുകള്‍ ഇംഗ്ലീഷ് ഭാഷയിലാണ് കാണാറുള്ളത് എന്നാല്‍ പാലക്കാട് അത്തരം പ്രവണത കാണാറില്ലെന്നും ജില്ല കളക്ടര്‍ ചൂണ്ടിക്കാട്ടി.

മലയാല ഭാഷ നോഡല്‍ ഓഫീസറും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുമായ എസ്. സജീദ് അധ്യക്ഷനായി. അഡീഷണല്‍ ജില്ലാ മജിസട്രേറ്റ് പി. സുരേഷ് ഭാഷാ പ്രതിജ്ഞ കളക്ട റേറ്റ് ജീവനക്കാര്‍ക്ക് ചൊല്ലി കൊടുത്തു. തുടര്‍ന്ന് കളക്ടറേറ്റിലെ ജീവനക്കാര്‍ ചേര്‍ന്ന് ഭാഷാഗാനം ആലപിച്ചു. മഹാകവി ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകി, വയലാര്‍ രാമവര്‍ മയുടെ അശ്വമേധം,കടമ്മന്നിട്ട രാമചന്ദ്രന്റെ കോഴി, കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകി, മഹാകവി ഉള്ളൂരിന്റെ പ്രേമസംഗീതം എന്നീ കവിതകള്‍ ശ്രീരാജേഷും, ഹുസൂര്‍ ശിരസ്തദാര്‍ ജി. രേഖ, ഡേവിഡ്, സ്വയംപ്രഭ, ജയകൃഷ്ണന്‍ എന്നിവര്‍ യഥാക്രമം ആലപിച്ചു. കവിതാ പാരായണം നടത്തിയ ജീവനക്കാരെ ജില്ല കളക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടറായ അമൃതവല്ലി ( എല്‍.ആര്‍.), ജില്ലാ ലേബര്‍ ഓഫീസര്‍ കെ.കെ. പുഷ്പരാജ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടറായ ഷാലി, സീനിയര്‍ സൂപ്രണ്ട്മാരായ അണിമ പി.നീലകണ്ഠന്‍ (പരിശോധനാ വിഭാഗം), എ.മുരളീധരന്‍ (സ്യൂട്ട് വിഭാഗം), ജില്ലാ സര്‍വെ സൂപ്രണ്ട് ബി.ദേവരാജന്‍, ജൂനിയര്‍ സൂപ്രണ്ട് എം.എം.അക്ബര്‍ (ഡി.സെക്ഷന്‍) തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!