മണ്ണാര്‍ക്കാട് : താലൂക്ക് എന്‍.എസ്.എസ്. കരയോഗം യൂണിയന്റെ കീഴിലുള്ള ചങ്ങലീരി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബമേളയും നട ന്നു. താലൂക്ക് യൂണിയന് പ്രസിഡന്റ് ശശികുമാര്‍ കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. കര യോഗം പ്രസിഡന്റ് പി. ഭാസ്കരന് അധ്യക്ഷനായി. യൂണിയന് സെക്രട്ടറി കെ.എം. രാഹുല്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന് വൈസ് പ്രസിഡന്റ് എം.കെ. രാമചന്ദ്രന് നായര്‍, കരയോഗം സെക്രട്ടറി കെ.പി. സുരേന്ദ്രന്, മറ്റു ഭാരവാഹികളും സംസാരിച്ചു. കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളേയും എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. കലാപരിപാടികളും നടന്നു.