മണ്ണാര്‍ക്കാട് : മെന്റലിസത്തിലെ ടെലികൈനീസിസ് വിഭാഗത്തില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി കല്ലടിക്കോട് സ്വദേശി ജീവന് ചാവറ. ആഗസ്റ്റ് 25ന് അങ്കമാലിയില്‍ നടന്ന പ്രോഗ്രാമിലാണ് നേട്ടം. കോഴിക്കോട് നടന്ന ചടങ്ങില്‍ നിന്നും പ്രശസ്ത മെന്റലിസ്റ്റ് നിപിന് നിരവത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നൂറിലധികം മെന്റലിസ്റ്റുകളാണ് പങ്കെടുത്തത്. ഹിപ്പ്നോഹാന്ഡ് അക്കാദമിയുടെ ഭാഗമായാണ് ജീവന് റെക്കോര്‍ഡ് നേടിയത്. നിലവില്‍ കാഞ്ഞിരപ്പുഴ സെന്റ്തോമസ് ഐടിഐയിലെ വിദ്യാര്‍ഥിയാണ്. മെന്റിലിസ്റ്റ് വിഭാഗത്തില്‍ ഭാരത് സേവാപുരസ്കാര വും കരസ്ഥമാക്കിയിട്ടുണ്ട്. ആറുമാസം മുമ്പാണ് ഹിപ്പ്നോഹാന്ഡ് അക്കാദമിയില്‍ നിന്നും ജീവന് മെന്റലിസം പഠിച്ചത്.