കല്ലടിക്കോട് : കരിമ്പ സമഗ്രകുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മീന്‍ വല്ലം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്നും സി.പി.എം. കരിമ്പ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി നഗറില്‍ (എ.കെ.ഹാള്‍) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം. ചന്ദ്രന്‍, കെ.സി ഗിരീഷ്, സി.പി സജി, സി.കെ ജയശ്രീ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍ സംസാരിച്ചു. സജി.സി.പീറ്റര്‍ സെക്രട്ടറി യായി 15 അംഗം ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.ജി വത്സന്‍, കെ.സി ഗിരീഷ്, കെ. കോമളകുമാരി, കെ. മോഹന്‍ദാസ്, എം. ചന്ദ്രന്‍, ജയവിജയന്‍, അബ്ദുല്‍ ഗഫൂര്‍, കെ.പി മണികണ്ഠന്‍, എന്‍.എ ഷെമീര്‍, എം.യു രഞ്ജിത്ത്, കെ.ബി സുമലത, കെ.സി ഷാജി, എം. മുരളി, സയ്യിദ് അലവിഎന്നിവരാണ് കമ്മിറ്റിയിലേക്ക് തെര ഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍.