മണ്ണാര്‍ക്കാട് : വേനല്‍ക്കാലത്ത് നഗരസഭാപ്രദേശങ്ങളില്‍ കാര്യക്ഷമമായ ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ കുന്തിപ്പുഴയില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിനായി ജലഅതോറിറ്റി എസ്റ്റിമേറ്റ് സമര്‍പ്പിച്ചി ട്ടുണ്ട്. അതേസമയം സ്ഥലം നിശ്ചയിക്കപ്പെടാത്തതിനാല്‍ മറ്റുനടപടികളായിട്ടില്ല. അമൃത് പദ്ധതിയുടെ ഭാഗമായാണ് നഗരസഭയും ജലഅതോറിറ്റിയും ചേര്‍ന്ന് തടയണ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഒന്നര വര്‍ഷത്തിലധികമായി ഇതിനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്. 6.5 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ കുന്തിപ്പുഴ പാലത്തിനും ചോമേരി ജലശുദ്ധീകരണ ശാലയ്ക്കു മിടയില്‍ രണ്ട് സ്ഥലങ്ങള്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരു ന്നു. ഇതില്‍ കുന്തിപ്പുഴ പാലത്തില്‍ നിന്നും അമ്പത് മീറ്റര്‍ മാറി മേല്‍ഭാഗത്തായുള്ള സ്ഥലത്തിനാണ് നഗരസഭ മുന്‍തൂക്കം നല്‍കുന്നത്. ഈ ഭാഗത്ത് ഹാപ്പിനെസ് പാര്‍ക്ക് നിര്‍മിക്കാന്‍ നഗരസഭയ്ക്ക് പദ്ധതിയുണ്ട്. ചെക്ഡാം വന്നാല്‍ ഭാവിയില്‍ ബോട്ടിംഗ് സംവിധാനം നടപ്പിലാക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. ഈ ഭാഗത്ത് സ്ഥിരം തടയണ നിര്‍മിച്ചാല്‍ പമ്പ് ഹൗസിലേക്ക് വെള്ളം ലഭിക്കുകയും ചെയ്യുമെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. അതേസമയം പ്ലാന്റിന് സമീപമാണ് ചെക്ഡാമിന് ജലഅതോറിറ്റി പരിഗണന നല്‍കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ജലഅതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ചെക്ഡാമിന് സ്ഥലം നിര്‍ണയിച്ചാല്‍ മാത്രമേ മറ്റുനടപടികളിലേക്ക് കടക്കാനാവൂ. പദ്ധതി ക്ക് ചെറുകിട ജലസേചന വകുപ്പിന്റെ നിരാക്ഷേപ പത്രം കൂടി വേണ്ടതുണ്ട്. മാത്രമല്ല മണ്ണ് പരിശോധന, ജലനിരപ്പ് അറിയുന്നതിനുള്ള ടോപ്പോഗ്രഫി സര്‍വേ തുടങ്ങിയവ യടക്കം നടത്തുകയും വേണം. വേനല്‍ക്കാലത്ത് പുഴയില്‍ ജല നിരപ്പ് താഴുന്ന പ്രശ്നം പരിഹരിക്കുകയാണ് ചെക്ഡാമിലൂടെയുള്ള ലക്ഷ്യം. വര്‍ഷങ്ങളായി വരള്‍ച്ചയെ പ്രതി രോധിക്കാന്‍ ചോമേരിയില്‍ താത്കാലിക തടയണ നിര്‍മിക്കുകയാണ് ജല അതോറിറ്റി ചെയ്യുന്നത്. ഇതുവഴി ജലം സംഭരിച്ച് പമ്പ് ഹൗസിലെ കിണറില്‍ ജലനിരപ്പ് താഴാതെ നിലനിര്‍ത്തും. സ്ഥിരം തടയണ വരുന്നത് ജലശുദ്ധീകരണ ശാലയ്ക്കും കൂടുതല്‍ പ്രയോജനപ്പെടും. കുന്തിപ്പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ ഉയര ത്തിലും ചീര്‍പ്പുകളോടു കൂടിയാണ് തടയണ നിര്‍മിക്കുക. വശങ്ങള്‍ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കും. നടന്ന് പോകാനുള്ള സൗകര്യവും ഒരുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!