മണ്ണാര്‍ക്കാട് : വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖല മുന്‍പന്തിയിലാ ണെന്ന് എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ. പറഞ്ഞു. കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഓര്‍ഗ നൈസേഷന്‍ (സി.ഇ.ഒ) മണ്ണാര്‍ക്കാട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. സഹകരണ ജീവനക്കാര്‍ ഈ മേഖലയില്‍ ചെയ്യുന്ന സേവനം മഹത്തരമാ ണ്. അവരുടെ ആനുകൂല്യങ്ങള്‍ വൈകിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തേണ്ടതാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ നിന്നും പിരിഞ്ഞ സി.ഇ.ഒ സംസ്ഥാന ജനറ ല്‍ സെക്രട്ടറി പൊന്‍പാറ കോയക്കുട്ടിക്ക് യാത്രയയപ്പ് നല്‍കി. ഉന്നത വിജയം നേടിയ സി.ഇ.ഒ. മെമ്പര്‍മാരുടെ മക്കളെ നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അനുമോ ദിച്ചു. താലൂക്ക് പ്രസിഡന്റ് ഷാനവാസ് ചൂരിയോട് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.അഷറഫ് ,ജില്ലാ പ്രസിഡന്റ് റഷീദ് മുത്തനില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി. ഹുസൈനാര്‍ വിവിധ ബാങ്ക് പ്രസിഡന്റുമാരായ യൂസഫ് പാലക്കല്‍, മുസ്തഫ പാറക്കല്ലി. സി.ഇ.ഒ. ജില്ലാ ഭാരവാഹികളായ ടി.പി മന്‍സൂര്‍ സമദ് വെട്ടം, ജനറല്‍ സെക്രട്ടറി ഉമ്മര്‍ ചോലശ്ശേരി സെക്രട്ടറി കെ.ടി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.