അഗളി: അട്ടപ്പാടി ഗൂളിക്കടവിലെ നെല്ലിപ്പതി മലവാരത്തില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് വാഹനത്തില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച നാലുപേരെ വനപാലകര്‍ പിടി കൂടി. മഞ്ചേരി സ്വദേശികളായ പിലാക്കല്‍ പയ്യനാട് കൊല്ലേരി വീട്ടില്‍ കെ.സര്‍ഫുദ്ധീ ന്‍ (38), നറുകര പട്ടര്‍കുളം പുളിയന്തോടി വീട്ടില്‍ ജാബിര്‍ അലി (35), അട്ടപ്പാടി നെല്ലിപ്പ തിയൂരിലെ ശിവന്‍ (42), അഗളി മേലെ ഊരിലെ സതീഷ് (35) എന്നിവരാണ് എന്നിവരാണ് പിടിയിലായത്. ചന്ദനം കടത്താനുപയോഗിച്ച പിക്കപ്പ് വാനും രണ്ട് ബൈക്കുകളും കസ്റ്റ ഡിയിലെ ടുത്തു. ഒമ്മല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലിപ്പതി മലവാരത്തില്‍ നി ന്നും നാല് പച്ച ചന്ദനങ്ങളാണ് മുറിച്ച് കടത്താന്‍ ശ്രമിച്ചത്. അഗളി റേഞ്ച് ഓഫിസര്‍ സി. സുമേഷ്, ഒമ്മല ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി.എ സതീഷ് എന്നിവരുടെ നേതൃത്വ ത്തില്‍ നടത്തിയ പരിശോധനയിലാണ് ഗൂളിക്കടവ് സെക്ഷന്‍ സ്റ്റാഫുകളുടെ സഹായ ത്തോടെ ചന്ദനവും പ്രതികളെയും പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫി സര്‍ വള്ളി യമ്മ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഫൈസല്‍ റഹ്മാന്‍, എന്‍ സിനൂപ്, രവിചന്ദ്രന്‍, ഗായത്രി, ഫോറസ്റ്റ് വാച്ചര്‍മാരായ മൂര്‍ത്തി, പഴനിസ്വാമി, ശരവണന്‍, സണ്ണി, സന്തോഷ്, പദ്മാവതി, സരസ്വതി, റാണി, കുഞ്ഞുലക്ഷ്മി തുടങ്ങിയവരും പരിശോധനയി ല്‍ പങ്കെ ടുത്തു. കേസില്‍ ഇനി അഞ്ച് പേര്‍ കൂടി പിടിലാകാനുള്ളതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.