അലനല്ലൂര്‍ : മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്‌കൂളിലെ സ്‌നേഹകുടുക്കയില്‍ വെള്ളിയാഴ്ചകളി ല്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിക്കുന്ന ചെറിയ സംഖ്യ സഹപാഠിയോടുള്ള സ്‌നേഹ കരു തലാണ്. മതിയായ വസ്ത്രങ്ങളില്ലാതെ പഠനോപകരണങ്ങളും അടിസ്ഥാന സൗകര്യ ളൊന്നുമില്ലാതെ വിഷമിക്കുന്ന സഹപാഠിക്ക് കൈത്താങ്ങാകുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം.
വിദ്യാര്‍ഥികളുടെ ഭവന സന്ദര്‍ശന പരിപാടിയിലാണ് ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തിയത്. അവരെ സഹായിക്കേണ്ടത് ആവശ്യകതയാണെന്ന് സ്‌കൂള്‍ അധികൃ തര്‍ മനസിലാക്കി. സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ, എസ്.എം.സി, എം.പി.ടി.എ സംയുക്ത എക്‌സിക്യുട്ടീവ് യോഗത്തില്‍ വിഷയം അവതരിപ്പിച്ചു. അങ്ങിനെ സ്‌നേഹകുടുക്ക തുടങ്ങാന്‍ തീരുമാനമായി. പി.ടി.എ. വൈസ് പ്രസിഡന്റ് പൂളക്കല്‍ മജീദും ടി.ശിഹാ ബുദ്ധീനും അപ്പോള്‍ തന്നെ സംഭാവന നല്‍കി. രക്ഷിതാക്കളുടെ അനുവാദത്തോടെ വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന ചെരിയ സംഖ്യ സ്‌നേഹകുടുക്കയില്‍ നിക്ഷേപിക്കുന്ന തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇതു വിനിയോഗിച്ച് അത്യാവശ്യ ക്കാരിലേക്ക് സഹായമെത്തിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
പദ്ധതി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. രാമകൃഷ്ണന്‍ അധ്യക്ഷനായി. എക്‌സിക്യുട്ടിവ് അംഗം ടി. ഷിഹാബുദ്ധീന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സി.കെ ഹസീന മുംതാസ്, സ്റ്റാഫ് സെ ക്രട്ടറി എന്‍. അലി അക്ബര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.ജിഷ, എം.പി.ടി.എ പ്രസി ഡന്റ് പി.ദീപ, എ.സമീന, പി.ബിന്ദു, സി.പി രജിത, പി.സുമിഷ, കെ ജ്യോതി, അധ്യാപ കരായ കെ. രമാദേവി, സി. ജമീല, സി.പി വഹീദ, ടി.പി മുഫീദ, കെ. ഷീബ, പി.പ്രിയ, ഇ.റഹീന, സ്‌കൂള്‍ മുഖ്യമന്ത്രി കെ.ആര്‍ വേദ, ലീഡര്‍ പി.അമാന്‍ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.