അലനല്ലൂര്‍ : മനുഷ്യന്റെ സംസ്‌കാരത്തെ നശിപ്പിക്കുന്ന അശ്ലീലതയുടെ കടന്നുകയറ്റം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കേരള നദുവത്തില്‍ മുജാഹിദീന്‍ എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘മുന്നേറ്റം 2024’ കെ.എന്‍.എം സം യുക്ത കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. സിനിമകളിലൂടെയും മറ്റു ന്യൂജന്‍ പ്രോഗ്രാ മുകളിലൂടെയും സ്വവര്‍ഗരതിയും മറ്റു അശ്ലീല പ്രവണതകളും മനുഷ്യമനസ്സില്‍ കയറ്റി കൂട്ടാനുള്ള ആസൂത്രിതമായ ശ്രമമാണ് പുതുതലമുറയെ ലക്ഷ്യംവെച്ച് നടക്കുന്നതെ ന്നും അതിനെ കര്‍ശനമായി ചെറുക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലത്തിലെ വിവിധ മഹല്ലുകളില്‍ നിന്നുള്ള പ്രതിനി ധികള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി. ഡല്‍ഹി ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയ പി.ആര്‍ നബീല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യില്‍ നിന്നും അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയ അയിഷ നൗഫ മഠത്തൊടി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഇസ്ലാഹി പ്രസ്ഥാനം: പൈതൃകവും പാരമ്പര്യവും എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ മുഹമ്മദലി മിശ്കാത്തിയും മതാഭിമാനബോധം – പഠനം, വായന എന്ന വിഷയത്തില്‍ കെ എന്‍ എം മദ്‌റസാ ബോര്‍ഡ് മെമ്പര്‍ ഉസ്മാന്‍ മിശ്കാത്തിയും പ്രഭാഷണങ്ങള്‍ നടത്തി.
കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍, ജാമിഅഃ നദ്വിയ്യ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി. അബൂബക്കര്‍ മൗലവി, ഐ. എസ്.എം ജില്ലാ സെക്രട്ടറി വി.സി. ഷൗക്കത്തലി, ഐ.എസ്.എം ജില്ലാ വൈസ് പ്രസി ഡന്റ് അക്ബര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു. എടത്തനാട്ടുകര ഓര്‍ഫനേജ് സെ ക്രട്ടറി പാറോക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍, ഗവ: ഓറിയന്റല്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. റഹ്മത്ത്, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് എം എം ഇഖ്ബാല്‍, എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കെ. എന്‍.എം. നേതാക്കളായ യുസുഫ് ഹാജി, പി. മുഹമ്മദ് കുട്ടി, പടുകുണ്ടില്‍ ഹംസ ഹാജി മഠത്തൊടി അഹമ്മദ്കുട്ടി ഹാജി, പി മമ്മി ഹാജി, കെ. നാസര്‍, കെ. എന്‍. എം. ദാറുസ്സലാം യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് മുക്കാട്ട്, ഐ എസ് എം നേതാക്കളായ ഷൗക്കത്തലി.പി, മുബഷിര്‍ സ്വലാഹി, റഫീഖ് ആലക്കല്‍, അബ്ദുറഊഫ് സ്വലാഹി, അമീര്‍ സ്വലാഹി, ഫജാസ് സ്വലാഹി, എം എസ് എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ഭാരവാഹി ഫായിസ് സ്വലാഹി എം.ജി.എം. ജില്ലാ സെക്രട്ടറി പി. കുഞ്ഞിമ്മ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.