മണ്ണാര്‍ക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ അഗളി ആസ്ഥാനമായി സ്ഥിരം ഫയര്‍ സ്റ്റേഷന്‍ താമസംവിനാ യാഥാര്‍ഥ്യമാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നില യത്തില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് മേഖലാ കമ്മിറ്റി അംഗം ടി.ജയരാജന്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ആമയിഴഞ്ചന്‍ തോട് രക്ഷാദൗത്യ ത്തില്‍ പങ്കെടുത്ത സ്‌കൂബാ ട്രെയിനര്‍ കൂടിയായ എം.എസ് ഷോബിന്‍ദാസിനെ ആദരി ച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ പി. സുല്‍ഫീസ് ഇബ്രാഹിം, മേഖല ജോയിന്റ് സെക്രട്ടറി കെ. ഗിരീഷ്, കമ്മിറ്റി അംഗം വി.സുരേഷ്‌കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ കെ. ശ്രീജേഷ്, ഹോം ഗാര്‍ഡ് അന്‍സല്‍ ബാബു, എം.എസ് ഷബീര്‍ എന്നിവര്‍ സംസാരിച്ചു.