മണ്ണാര്‍ക്കാട് : മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണയുടെ ഭാഗത്ത് അടിഞ്ഞ വന്‍മരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയുടെ നേതൃ ത്വത്തില്‍ മുറിച്ച് നീക്കിതുടങ്ങി. വെള്ളത്തിന് മുകളിലേക്ക് പൊങ്ങിനിന്ന മരത്തടി ഇന്ന് മുറിച്ച് മാറ്റി.പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ അടിഭാഗം മുറിച്ച് നീക്കാനാ യിട്ടില്ല. ഒഴുക്കിന്റെ ശക്തികുറയുന്നതിനനുസരിച്ച് ഇതിനുള്ള നടപടികള്‍ സ്വീകരി ക്കുമെന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എ.കെ ഗോവിന്ദന്‍കുട്ടി അറിയിച്ചു.
കുമരംപുത്തൂര്‍ പഞ്ചായത്തിന്റെയും മണ്ണാര്‍ക്കാട് നഗരസഭയുടെയും പരിധിയിലാണ് ഈ കടവ്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് മരം ഒഴുകിയെത്തിയത്. തടയണയ്ക്ക് താഴെയായി വേരുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ നീളത്തിലാണ് വന്‍മരം കിടന്നിരു ന്നത്. ഇതിനാല്‍ കടവിലെത്തുന്നവര്‍ക്ക് അപ്പുറവും ഇപ്പുറവും കടക്കാനാകത്ത അവ സ്ഥയുമായിരുന്നു. നിത്യേന സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുളിക്കാനും അല ക്കാനുമെത്തുന്ന കടവാണിത്. ആഴംകുറവായഭാഗമായതിനാല്‍ കുട്ടികള്‍നീന്തി കളി ക്കുന്ന ഭാഗം കൂടിയാണിവിടം. മരത്തടി അപകടമാകുന്നത് സംബന്ധിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടാണ് മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സേനയുടെ ഇടപെടലുണ്ടാവുകയാ യിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.ടി ജലീല്‍, സേന അംഗ ങ്ങളായ ടിജോ തോമസ്, മഹേഷ്, പി.കെ രഞ്ജിത്ത്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ രാഗില്‍, ഫയര്‍മാന്‍ ട്രെയിനി ശരത് എന്നിവര്‍ ചേര്‍ന്ന് വടം, ചെയിന്‍സോ എന്നിവ ഉപയോഗിച്ച് മരത്തടി മുറിച്ചത്.