അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ ചളവഗ്രാമവാസികള്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്നും നേരത്തെയുണ്ടായി രുന്ന ബസ് സര്‍വീസുകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലപ്പുറം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന ഈ മലയോര പ്രദേശത്തേക്ക് പൊതുഗതാഗതം തീരെയി ല്ലെന്ന് പറയാം. ഇവിടെയുള്ള ഭൂരിഭാഗം പേരും സ്വന്തമായി വാഹനമില്ലാത്തവരായതി നാല്‍ പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ഗ്രാമത്തില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ വന്നുപോകുന്ന് രണ്ട് ബസുകളാണ് ഇവ ര്‍ക്കുള്ള പ്രധാനയാത്രാമാര്‍ഗം. മതിയായ ബസ് സര്‍വീസുകളില്ലാത്തതിനാല്‍ വിദ്യാര്‍ ഥികളടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
സ്വന്തമായ വാഹനമില്ലാത്തവര്‍ യാത്രആവശ്യങ്ങള്‍ക്കായി സമാന്തരസര്‍വീസിനെ ആശ്രയിക്കേണ്ടി വരുന്നു. ചളവമേഖലയിലുള്ളവര്‍ക്ക് അലനല്ലൂരിലേക്കും, മണ്ണാര്‍ക്കാ ട്ടേക്കും പെരിന്തല്‍മണ്ണയിലേക്കുമെല്ലാം പോകണമെങ്കില്‍ മൂന്ന് കിലോമീറ്ററോളം അകലെയുള്ള കോട്ടപ്പള്ള അങ്ങാടിയിലെത്തണം. ഇത്രയും ദൂരം നടന്നോ അല്ലെങ്കില്‍ മറ്റുഗതാഗതമാര്‍ഗങ്ങളെയോ ആശ്രയിച്ച് ഇവിടെയെത്തിവേണം യാത്രതുടരാന്‍. ചളവ ഗ്രാമവാസികള്‍ വര്‍ഷങ്ങളായി നേരിടുന്ന ഈയാത്രാദുരിതത്തിന് ഇതുവരെയും അവ സാനമായിട്ടില്ല. ജനങ്ങള്‍ നേരിടുന്ന യാത്രാക്ലേശത്തിന് അധികൃതര്‍ക്ക് മുന്നിലെത്തിച്ച് പരിഹാരം കണ്ടെത്തുന്നതിനായി ചളവ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രൂപീ കരിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. അസോസിയേഷന്റെ നേതൃത്വത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് കഴിഞ്ഞദിവസം നിവേദനം നല്‍കി യിരുന്നു. പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍.ടി.ഒയ്ക്കും നിവേദനംനല്‍കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ നിന്നടക്കം നേരത്തെയുണ്ടായിരുന്ന അഞ്ച് സര്‍വീസുകള്‍ പുന: സ്ഥാപിക്കണമെന്നും നിലവിലുള്ള സര്‍വീസുകളില്‍ ഒമ്പത് സര്‍വീസുകള്‍ ചളവ ഭാഗത്തേക്ക് ദീര്‍ഘിപ്പിക്കണമന്നും പുതുതായി അഞ്ച് ബസ് റൂട്ടുകള്‍ അനുവദിക്കണ മെന്നുമാണ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടി രിക്കുന്നത്. പൊന്‍പാറ- ചളവ-മൂനാടി, മേലാറ്റൂര്‍-കീഴാറ്റൂര്‍കപെരിന്തല്‍മണ്ണ വഴി വളാ ഞ്ചേരി കാടാമ്പുഴ, പൊന്‍പാറ-ചളവ-മൂനാടി-മേലാറ്റൂര്‍-മഞ്ചേരി-മലപ്പുറം-കോട്ടക്കല്‍ വഴി തിരൂര്‍, വൈകിട്ട് നാലിനും ആറുമണിക്കും ഇടയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മേലാറ്റൂര്‍ മൂനാടി വഴി ചളവയിലേക്ക് രണ്ട് ബസുകള്‍, പൊന്‍പാറ, ചളവ-വട്ടമണ്ണപ്പുറം-കണ്ണംകുണ്ട്-അലനല്ലൂര്‍-കുറ്റിപ്പുളി-കരിങ്കല്ലത്താണി-തൂത-ചെര്‍പ്പുളശ്ശേരി-ഒറ്റപ്പാലം, പൊന്‍പാറ-ചളവ-എടത്തനാട്ടുകര-കണ്ണംകുണ്ട്-അലനല്ലൂര്‍-മണ്ണാര്‍ക്കാട്-ടിപ്പുസുല്‍ ത്താന്‍ റോഡ്-കോങ്ങാട്-പത്തിരിപ്പാല-ഒറ്റപ്പാലം എന്നീ പുതിയ റൂട്ടുകളാണ് ആവശ്യ പ്പെടുന്നത്.
ഇതോടൊപ്പം രാവിലെ ആറിന് മൂനാടി ആഞ്ഞിലങ്ങാടി വഴി പെരിന്തല്‍മണ്ണയിലേ ക്കും, മേലാറ്റൂരില്‍ നിന്നും വൈകിട്ട് 5.35ന് പുറപ്പെട്ട് മൂനാടി വന്നിരുന്ന സര്‍വീസും രാവിലെ 9, ഉച്ചയ്ക്ക് 2.20, വൈകിട്ട് 5.30നുമുള്ള മലപ്പുറം ജില്ലയില്‍ നിന്നുള്ള സര്‍വീ സുകളും ചളവ – കാപ്പുപറമ്പ്- തിരുവിഴംകുന്ന് -മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി സര്‍വീസും പുനസ്ഥാപിക്കമമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.മലപ്പുറം ജില്ലയില്‍ നിന്നും രാവിലെ 8.45ന് പൊന്‍പാറയില്‍ വന്ന് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചുപോകു ന്ന ബസിന്റെ റൂട്ടും, നിലവില്‍ മൂനാടി വരെ പോകുന്ന ബസിന്റെ റൂട്ടും ദീര്‍ഘിപ്പിക്ക ണം. കൂടാതെ രാവിലെ എഴിനുള്ള കെ.എസ്.ആര്‍.ടി.സി ഉപ്പുകുളം പാലക്കാട് സര്‍വീസ് ചളവ വഴി മടങ്ങുക, 7.50ന്റെ എടത്തനാട്ടുകര -ആനക്കട്ടി ബസ് 10മണിക്ക് വൈകിട്ട് ആറ് മണിക്കുള്ള സര്‍വീസ്, മുതുകുര്‍ശ്ശി-എടത്തനാട്ടുകര റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ രാവിലെയുള്ള ട്രിപ്പും, എടത്തനാട്ടുകര – മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന സ്വകാ ര്യസര്‍വീസുകള്‍, എടത്തനാട്ടുകര -കാഞ്ഞിരപ്പുഴ റൂട്ടിലോടുന്ന സ്വകാര്യബസ് സര്‍വീ സിന്റെ വൈകിട്ടത്തെ ട്രിപ്പും ചളവയിലേക്ക് ദീര്‍പ്പിക്കണമെന്നും ഉപ്പുകുളം -പാലക്കാ ട് ബസ് ചളവ വഴി ക്രമീകരിക്കണമെന്നും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യ പ്പെട്ടു.