കടമ്പഴിപ്പുറം : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കടമ്പഴിപ്പുറം ബ്രാഞ്ചി ന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അഹല്യ ഡയബറ്റിസ് ഹോസ്പിറ്റല്‍, അഹല്യ ബ്ലഡ് ബാങ്ക്, അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി. അഹല്യയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ക്യാംപിലെത്തി യവരെ പരിശോധിച്ചു. പ്രമേഹ പരിശോധന,ബ്ലഡ് പ്രഷര്‍ പരിശോധന, ഡയറ്റ് കൗണ്‍സി ലിംഗ് വിദഗ്ധ ഡോക്ടര്‍മാരുടെ വൈദ്യ പരിശോധന എന്നിവ ക്യാമ്പില്‍ സൗജന്യമായിരു ന്നു. 200ലേറെ പേര്‍ വിവിധ ചികിത്സാ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. കൂടാതെ രക്തദാന ക്യാംപും നടന്നു.
കടമ്പഴിപ്പുറം സൂര്യ ഓഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാസ്തകുമാര്‍ ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് എം.ഡി. അജിത് പാലാട്ട് അധ്യക്ഷനായി.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച, കെ.എന്‍. കുട്ടിമാസ്റ്റര്‍, ബാബു രാജ് കുളക്കുഴി, സുബ്രഹ്മണ്യന്‍, സില്‍വി ജോണ്‍, ഭാസ്‌കരന്‍ തുടങ്ങിയവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത, മെമ്പര്‍ സുനിത, ബിജെപി ശ്രീകൃഷ്ണപുരം മണ്ഡലം പ്രസിഡന്റ് സച്ചിദാനന്ദന്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ സതീഷ്, ഡോ. നികേഷ് തുടങ്ങിയവര്‍ സംസാരിച്ചു. യു.ജി.എസ്.ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍,ബ്രാഞ്ച് മാനേജര്‍ സുനില്‍,സെയില്‍സ് മാനേജര്‍ ശാസ്താപ്രസാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷമീര്‍ അലി,യുജിഎസ് വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍,യുജിഎസ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങി യവര്‍ പങ്കെടുത്തു.