മണ്ണാര്‍ക്കാട്. രാജ്യത്തിന്റെ പുരോഗതിയില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകം ആണെ ന്നും കായിക പരിശീലനത്തിലൂടെ മികച്ച തലമുറയെ വാര്‍ത്തെടുക്കാനാവുമെന്നും എന്‍.സി.സി കാലിക്കറ്റ് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡി.കെ പത്ര. എം.ഇ.എസ്. കല്ലടി കോളജില്‍ പി.ടി.എ. നിര്‍മ്മിച്ച ആര്‍ച്ചറി- ഷൂട്ടിംഗ് റേഞ്ച് ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ ശക്തി വിദ്യാര്‍ഥികളാണ്. കായിക വിദ്യാഭ്യാ സം വിദ്യാര്‍ഥികളുടെ മാനസിക ശാരീരിക വളര്‍ച്ചക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയായി രുന്നു. കേരളത്തിന്റെ കായിക മേഖലയില്‍ എം.ഇ.എസ്. കല്ലടി കോളജിന്റെ സംഭാവ ന പ്രശംസനീയമാണെന്ന് പറഞ്ഞ അദ്ദേഹം രണ്ട് ഒളിമ്പ്യന്മാരെ സമ്മാനിച്ച കോളേജിന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പൂര്‍ണ്ണ സഹകരണവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കായിക വിദ്യാര്‍ഥികള്‍ക്ക് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ വാങ്ങിയ റെസ്ലിംഗ് മാറ്റി ന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ് അധ്യക്ഷനായി. കേണല്‍ എസ് ശ്രീരാം, കമാന്‍ഡര്‍ പി.മാത്യു, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സൈതാലി, പി.ടി.എ. വൈസ് പ്രസിഡന്റ് ബഷീര്‍ ചോലക്കല്‍, കാസിം ആലായന്‍, കോളജ് കായിക വിഭാഗം മേധാവി ഒ.എ മൊയ്തീന്‍, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് നവാഫ്, പി.ടി.എ. സെക്രട്ടറി ക്യാപ്റ്റന്‍ സൈതലവി, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സബ് ലെഫ്റ്റനന്റ് ഡോ. ടി കെ ജലീല്‍ എന്നിവര്‍ സംസാരിച്ചു.