അലനല്ലൂര്‍ :എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ രാജ്യത്തിന്റെ എഴു പത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ പി. യൂസഫ് ദേശീയ പതാക ഉയര്‍ത്തി. മാനേജര്‍ പി. ജയശങ്കരന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. രത്‌നവല്ലി, ഒ. ബിന്ദു, കെ. ബിന്ദു, പി. ജിതേഷ്, പി. ഹംസ, സുജിത്, ആശ എന്നിവര്‍ സംസാരിച്ചു. ദേശഭക്തി ഗാനാലാപനം, ദൃശ്യാവിഷ്‌കാരം, ഇംഗ്ലീഷ്, മലയാളം പ്രസംഗം, ക്വിസ് മത്സരം എന്നിവയും നടന്നു. ആഘോഷപരിപാടികള്‍ക്ക് നാരായണന്‍, കണ്ണദാസ്, നജ്മുന്നീസ, ജയശങ്കരന്‍, ഷൗക്കത്ത്, അബ്ദുള്ള, ഉമൈബ, ജംഷീന, ഷംല, സീനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
