അലനല്ലൂര്‍ : എടത്തനാട്ടുകര ചളവയില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റര്‍ ചാരായവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. ചളവ സ്വദേശികളായ സുന്ദ രത്ത് വീട്ടില്‍ വിദ്യാനന്ദന്‍ (63), മങ്ങാട്ട്‌തൊടി വീട്ടില്‍ അയ്യപ്പന്‍ (63) എന്നിവരാണ് അറ സ്റ്റിലായത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മണ്ണാര്‍ക്കാട് എക്‌സൈസ് റെ യ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ബഷീര്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരി ശോധന നടത്തിയത്.

പ്രിവന്റീവ് ഓഫിസര്‍ ഹംസ, സിവില്‍ എക്‌സൈസ് ഓഫിസര്‍ മാരായ ശ്രീജേഷ്, അശ്വ ന്ത്, ഡ്രൈവര്‍ അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മണ്ണാര്‍ക്കാട് കോടതിയി ല്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!