മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ കൃഷിഭവനുകളുടെ സേവനം മെച്ചപ്പെടുത്തുവാന്‍ ലക്ഷ്യ മിട്ട് കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നൂതന സംരംഭമാണ് അനുഭവം . കൃഷിഭവനുക ളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം കേരളത്തിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവില്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരുപോലെ നിരീക്ഷിക്കു ന്നതിനും വിലയിരുത്തിന്നതിനുമുള്ള ഒരു തത്സമയ, കേന്ദ്രീകൃത സംവിധാനം നില വിലില്ല. പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുന്നതിനും, ഉയര്‍ന്ന നിലവാരം പുലര്‍ ത്തുന്നതിനും ഇത് തടസ്സമാകുന്നുണ്ട്. കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം വിലയിരുത്തുന്നതിനായാണ് ഒരു പ്രതികരണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും, വേഗത്തില്‍ പരിഹരിക്കുന്നതിനും, അവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിനും ഇത് സഹായകമാകും. ഈ പശ്ചാത്തലത്തില്‍ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് അനുഭവം (അസസ്‌മെന്റ് ഫോര്‍ നര്‍ച്ചറിങ് ആന്റ് അപ് ലിഫ്റ്റിങ് ബെനിഫിഷ്യറി ഹാപ്പിനസ് ആന്‍ഡ് അഗ്രിക ള്‍ച്ചറല്‍ വിസിറ്റര്‍ അസസ്‌മെന്റ് മെക്കാനിസം).ഓരോ കൃഷിഭവനിലും വൃക്തിഗത ക്യു ആര്‍ കോഡുകള്‍ സ്ഥാപിച്ച് കര്‍ഷകരുടെ പ്രതികരണങ്ങള്‍ തത്സമയം ശേഖരി ച്ചുകൊണ്ട് കൃഷിഭവനുകളിലെ സന്ദര്‍ശക രജിസ്‌ട്രേഷന്‍, പ്രതികരണ സംവിധാന ങ്ങള്‍ എന്നിവ സുസംഘടിതമാക്കും.
കര്‍ഷകരുടെ പ്രതികരണങ്ങള്‍ തത്സമയം ശേഖരിക്കുന്നതിലൂടെയും. ഉത്തരവാദി ത്ത്വം ഉറപ്പാക്കുന്നതിലൂടെയും അനുഭവം കൃഷി വകുപ്പ് നല്‍കുന്ന വിവിധ സേവന ങ്ങളുടെ നിലവാരം ഉറപ്പാക്കുകയും, മാതൃകാ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹി പ്പിക്കുകയും, കാര്‍ഷിക സേവന സംവിധാനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തി കര്‍ഷ കര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമായി സുതാര്യവും കാര്യക്ഷമവുമായ ഒരു പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ് എന്നതുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ തിരുമാനിച്ചത്. കൃഷിവകുപ്പില്‍ നിന്നുണ്ടായ സേവനാനുഭവങ്ങള്‍ ഉന്നതതലത്തില്‍ നിന്ന് നേരിട്ട് ബന്ധപ്പെട്ട് വിലയിരുത്താനായി സുസജ്ജമായ കാള്‍ സെന്റര്‍ സംവിധാനം ഇതിന്റെ ഭാഗമായി ഒരുക്കും. ആഗസ്റ്റ് 17 മുതല്‍ പദ്ധതിയുടെ സൗകര്യം കര്‍ഷകര്‍ക്ക് ലഭ്യമാക്കും.