കോട്ടോപ്പാടം: ‘വികസിത ഭാരതം @ 2047’ എന്ന പ്രമേയത്തില്‍ കോട്ടോപ്പാടം ഗൈഡ ന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃ ത്വത്തില്‍ 78-ാം സ്വാതന്ത്യദിനം ആഘോഷിച്ചു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗേറ്റ്‌സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം അധ്യ ക്ഷനായി. കെ.എ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്, കെ.എസ്.ടി.യു സം സ്ഥാന അസോസിയേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, കെ.എ.ടി. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. മുഹമ്മദലി മിഷ്‌കാത്തി, എസ്.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ഇ.പി റഷീദ്, ഹിന്ദി അധ്യാപക മഞ്ച് ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തുട്ടി കോലോതൊടി, യൂണിറ്റി ജീവകാരുണ്യ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ സലീം നാലകത്ത്, പബ്ലിക് സെക്ടര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ എ.കെ കുഞ്ഞയമു, ഐ.എസ്. എം സംസ്ഥാന കൗണ്‍സിലര്‍ പി.ഷമീന്‍ സംസാരിച്ചു. തുടര്‍ന്ന്മധുര വിതരണവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!