മണ്ണാര്‍ക്കാട് നഗരസഭ അതിദാരിദ്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധ തിയിലുള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ 23 വിദ്യാര്‍ഥികള്‍ ക്കാണ് സ്‌കൂള്‍ ബാഗ്, കുട, ടിഫിന്‍ബോക്‌സ് തുടങ്ങി ഒമ്പതിന പഠനോപകരണങ്ങളട ങ്ങിയ കിറ്റ് നല്‍കിയത്. ഉപരിപഠനം നടത്തുന്ന പിന്നാക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണന്‍, മാസിത സത്താര്‍, സി.ഷെഫീഖ് റഹ്മാന്‍, ഹംസ കുറുവണ്ണ, വത്സല കുമാരി, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.