മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടു ത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ജി.പ്രഭാകരന്‍-യു.വിക്രമന്‍ നഗറില്‍ (കോടതിപ്പടി എമറാള്‍ഡ് ഓഡിറ്റോറിയം) നടന്ന പൊതുസമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് വ്യക്തി,ആശയ,അഭിപ്രായ,ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷണവുമെ ല്ലാം നിലനില്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായി മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടത് ഉത്തരവാദിത്തമാണ്. നീതിക്ക് വേണ്ടി സാധാരണക്കാര്‍ നടത്തുന്ന പോരാട്ടങ്ങളില്‍ മാധ്യമങ്ങള്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷ നിറവേറ്റണം. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ ചെറുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ അവാര്‍ഡ് ജേതാക്കളായ ജോബ് ജോണ്‍ ആലത്തൂര്‍ ,ബാബു കണക്കംപാറ ചിറ്റൂര്‍,സിബിന്‍ ഹരിദാസ്,ഹരിയാനയില്‍ നടക്കുന്ന ദേശീയ സെമിനാര്‍ പ്രതിനിധി കളായ പാലക്കാട് ജില്ല പ്രസിഡന്റ് സി.എം.സബീറലി,സംസ്ഥാന ജനറല്‍ സെകട്ടറി കെ.സുരേന്ദ്രന്‍ ,ബെന്നി വര്‍ഗീസ്,എം.മുജീബ് റഹ്മാന്‍ എന്നിവരെ എംപി ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ പ്രസിഡന്റ് സി.എം.സബീറലി അധ്യക്ഷനായി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാ ന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയസമിതി അംഗം ബെന്നി വര്‍ഗീസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സംസ്ഥാന ഭാരവാഹികളായ ജോബ് ജോണ്‍, മുജീബ് റഹ്മാന്‍, വാസന്തി പ്രഭാകര്‍, കൃഷ്ണ ദാസ് കൃപ, സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് സി,എം സബീറലി അധ്യക്ഷനായി.രാജേഷ് മണ്ണാര്‍ക്കാട് അനുശോചന പ്രമേയവും, സംസ്ഥാന സെക്രട്ടറി മുജീബ് സംഘടന പ്രമേയവും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: കൃഷ്ണദാസ് കൃപ, (പ്രസിഡന്റ്), രാജേഷ് കല്ലടിക്കോട് ,മണി കണ്ഠന്‍ അഗളി, ബാബു ബാബു കണക്കംപാറ ചിറ്റൂര്‍, സുബ്രമണ്യന്‍ കാഞ്ഞിരപ്പുഴ (വൈസ് പ്രസിഡന്റ്), നൗഷാദ് തങ്കയത്തില്‍ അലനല്ലൂര്‍ (ജനറല്‍ സെക്രട്ടറി), ഇ.എം. അഷ്റഫ് മണ്ണാര്‍ക്കാട് , ഷെരീഫ് ഒറ്റപ്പാലം, വിശ്വനാഥന്‍ കാഞ്ഞിരപ്പുഴ , രാഹുല്‍ വടക്കഞ്ചേരി (ജോയിന്റ് സെക്രട്ടറി),രാജേഷ് ലക്കിടി (ട്രെഷറര്‍ ). ജില്ലാ കമ്മിറ്റി അംഗങ്ങള്‍: അജിത്ത് മംഗലം ഡാം,അജയന്‍ ദൃശ്യകല മണ്ണാര്‍ക്കാട് ,അനില്‍കുമാര്‍ മണ്ണാര്‍ക്കാട്, ഷാജഹാന്‍ നാട്ടുകല്‍, സുജിത് കല്ലടിക്കോട്,സജീവ് .പി. മാത്തൂര്‍. സം സ്ഥാന കമ്മിറ്റി അംഗങ്ങള്‍: ബെന്നി വര്‍ഗീസ് ,സി.എം.സബീറലി,മുജീബ് റഹ്മാന്‍,ജോബ് ജോണ്‍,ജോജി തോമസ്,രാജേഷ് മണ്ണാര്‍ക്കാട് ,വാസന്തി പ്രഭാകര്‍.