കോട്ടോപ്പാടം : ഗ്രാമപഞ്ചായത്തും കൃഷിഭവന്‍ സംയുക്തമായി ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍മാരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, മെമ്പര്‍മാരായ നിജോ വര്‍ഗീസ്, റുബീന ചോലക്കല്‍, സി.കെ സുബൈര്‍, കൃഷി ഓഫീസര്‍ ഷഹന.സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങി 3,000 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.