മണ്ണാര്‍ക്കാട് : ആരോഗ്യ-സാമൂഹ്യനീതി വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന മന്ദഹാസം പദ്ധതിയുടെ ഭാഗമായി താലൂക്കിലെ അഞ്ച് ഗുണഭോക്താക്കള്‍ക്ക് താലൂക്ക് ആസ്ഥാന ആശുപത്രി ദന്തരോഗ വിഭാഗം കൃത്രിമ ദന്തനിര തയ്യാറാക്കി നല്കി. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു അധ്യക്ഷനായി. ദന്തരോഗം വിഭാഗത്തിലെ ഡോ.ബിജി കുര്യന് വിഷയാവതരണം നടത്തി. ഡോ.നുബുലു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രാമദാസ്, നഴ്സിങ് സൂപ്രണ്ട് എം.സി.ഇന്ദിര, ആശുപത്രി പി.ആര്.ഒ. ടിന്‍സ് എന്നിവര്‍ സംസാരിച്ചു.