മണ്ണാര്‍ക്കാട് : ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. പ്രധാന അധ്യാപിക കെ.ആയിഷാബി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍ ഇ.യൂസഫലി ജനസംഖ്യാ വര്‍ധനവും ഇന്ത്യയുടെ സാമ്പത്തിക വിദ്യാഭ്യാസ വളര്‍ച്ചയും എന്ന വിഷയം അവതരിപ്പിച്ചു. കെ.നിഹ്മത്ത്, പി. മുഹമ്മദാലി, നാജിയ, എന്‍.ഷാനവാസ് അലി, എം.ഷബീറ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!