മണ്ണാര്‍ക്കാട്: സംസ്ഥാനസർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകു പ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖ ലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് അഞ്ച് ദിവസത്തെ പരിശീലന ശില്പശാല ജൂലൈ 17 മുതൽ 21 വരെ നടത്തുന്നു.

ഡ്രോൺ അസംബ്ലി, മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്ലയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ  വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, തൊഴിൽ സാധ്യ തകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പരിശീലനം. ഭൗതിക ശാസ്ത്രം,  ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്കും ഐ.ടി.ഐ,  ഡിപ്ലോ മ, ബിരുദ, ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും, വിവിധ മേഖലയിൽ പ്രവർത്തിക്കു ന്നവർക്കും അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. വെബ്സൈറ്റ്: https://icfoss.in/event-details/191, ഫോൺ:  7558837880, 7736118464. ഓൺലൈൻ റെജിസ്‌ട്രേഷൻ: https://erpnext.icfoss.org/uav.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!