വെട്ടത്തൂര്‍ : ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍.വിദ്യാര്‍ഥികളെയും യുവജനങ്ങളെ യും കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്ന സന്ദേശവുമായാണ് വിദ്യാര്‍ഥികള്‍ ബോധവത്ക്കരണം സംഘടിപ്പിച്ചത്. ഫാന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ഫുട്ബാള്‍ ഷൂട്ടൗട്ട് മത്സരം എന്നിവ നടത്തി. കെ.മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തി ലുള്ള പ്ലസ് വണ്‍ കോമേഴ്‌സ് ടീം ജേതാക്കളായി. മേലാറ്റൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ റെജി മോന്‍ ജോസഫ് ഉദ്ഘാടനവും സമ്മാനവിതരണവും നടത്തി. വാര്‍ഡ് മെമ്പര്‍ കെ. അബ്ദുല്‍ ജലീല്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ പച്ചീരി, പ്രിന്‍സിപ്പല്‍ ടി. ഷൗക്കത്ത്, പ്രധാന അധ്യാപകന്‍ എ.അബ്ദുമനാഫ്, വി.അബ്ദുല്ലത്തീഫ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍വര്‍, ഗോപകുമാര്‍, റിയാസ്, ആഷിക് എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ് ലീഡര്‍മാരായ കെ.മുഹമ്മദ് റിജാസ്, ഷര്‍മിനാസ്, മുഹമ്മദ് റാസി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!