അഗളി: അട്ടപ്പാടി ചുരത്തില്‍ വന്‍മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണ മായും തടസ്സപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് മരം പതിച്ചത്. ആളപാ യമില്ല. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെ ത്തി നാട്ടുകാരുടെയും യാത്രക്കാരുടേയും സഹായത്തോടെ മരം മുറിച്ച് നീക്കി. ഇന്ന് രാ വിലെ 11 മണിയോടെ ചുരം നാലാംവളവിലാണ് മരംവീണത്. മഴക്കാലമായതോടെ ചുര ത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായികഴിഞ്ഞു. ഉണങ്ങിയ മരങ്ങളാ ണ് അപകടംവിതയ്ക്കുന്നത്. തിട്ടകള്‍ക്കും പാറക്കെട്ടുകള്‍ക്കുമിടയില്‍ നില്‍ ക്കുന്ന മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങാത്തതിനാല്‍ തന്നെ വീഴാനുള്ള സാധ്യത യേറെയാ ണ്. മരംവീണാല്‍ സമീപത്തെ പാറകളും റോഡിലേക്കും വീണേക്കാം. ചുര ത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന മരങ്ങളുടെ കൊമ്പുകള്‍ മുറിച്ച് മാറ്റുകയോ വെട്ടി ഒഴിവാക്കുകയോ ചെയ്യുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ വൈകു കയാണ്.

റോഡ് നിരപ്പില്‍ നിന്നും ഏകദേശം അഞ്ച് മീറ്ററോളം ഉയരത്തില്‍ തിട്ടയോട് ചേര്‍ന്ന് നിന്നിരുന്ന മരമാണ് ഇന്ന് നിലംപൊത്തിയത്. മഴയത്ത് മണ്ണ് കുതിര്‍ന്ന് വേര്‍വേര്‍പ്പട്ട താണ് മരം കടപുഴകാന്‍ കാരണം.ഇതുവഴി വന്ന കാറിന് മുകളിലേക്കണ് മരംപതിച്ചത്. കാറിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാത്തെ രക്ഷപ്പെട്ടു. കാറിന്റെ മുന്‍വശം തകര്‍ ന്നു. ഉയരത്തില്‍ നിന്നും വീണമരം റോഡിന് കുറുകെ കിടന്നതിനാല്‍ വലിയവാഹന ങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമായി. ഒരുവശത്ത് കൂടി ഇരുചക്രവഹനങ്ങള്‍ക്ക് കട ന്നുപോകാനായി. ഇരുദിശകളില്‍ നിന്നും വന്ന നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടു ങ്ങി. 11.30ഓടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ രണ്ട് ചെയിന്‍സോ ഉപയോഗിച്ച് മരച്ചില്ലകള്‍ മുറിച്ച് നീക്കി. രണ്ടായി മുറിച്ച് നീക്കിയ മരത്തടി സംഭവ സ്ഥലത്തെത്തിയ ചിറക്കല്‍പ്പടി സ്വദേശി നൗഷാദിന്റെ വിഞ്ച് ഉപയോഗിച്ച് വലിച്ച് പാതയോരത്ത് മാറ്റി ഉച്ചയ്ക്ക് 12.45ഓടെ ഗതാഗതം പുന:സ്ഥാപിച്ചു.

സേനയ്ക്ക് ഒരു മണിക്കൂറോളം പ്രയത്‌നിക്കേണ്ടി വന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, സേന അംഗങ്ങളായ എന്‍.അനില്‍കുമാര്‍, എം.എസ്. ഷബീര്‍, ഒ.എസ്.സുഭാഷ്, കെ.പ്രശാന്ത്, ടി.ടി.സന്ദീപ്, ആപ്ദ മിത്ര വളണ്ടിയര്‍ സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, അഗളി പൊലിസ് എന്നിവരും സ്ഥലത്തെത്തി യിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!