കോട്ടോപ്പാടം : കേരള വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ചുറ്റുമതിലും സൗരോര്‍ജതൂക്കുവേലിയും സ്ഥാപിക്കും. സര്‍വകലാശാലയുടെ 20 കേന്ദ്രങ്ങളില്‍ ഭൂ വിസ്തൃതികൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാംപസാണിത്. 400 ഏക്കര്‍ സ്ഥല ത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രതിരോധസംവിധാനങ്ങള്‍ക്കായി 23 കോടിരൂപയുടെ പദ്ധതി സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി കന്നുകാലി ഗവേഷണകേന്ദ്രത്തിന്റെ എട്ട് ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തതില്‍നിന്നും ലഭിച്ച തുക യാണ് ഇതിനായി വിനിയോഗിക്കുന്നത്. അനുമതി ലഭിക്കുന്നപക്ഷം അടുത്തവര്‍ഷ ത്തോടെ ചുറ്റുമതിലും തൂക്കുവേലിയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ഗവേ ഷണകേന്ദ്രം മേധാവികള്‍ അറിയിച്ചു.
കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിലാണ് ഗവേഷണകേന്ദ്രവും അനു ബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. കേരള സംസ്ഥാനരൂപീകരണത്തിന് മുന്‍പേ, 1951ലാണ് മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ കന്നുകാലിഗവേഷണകേന്ദ്രം സ്ഥാപിത മായത്. പിന്നീട് 1972 ല്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കും 2011 ല്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്കും കൈമാറ്റംചെയ്യപ്പെട്ടു. നിലവില്‍ കന്നുകാലി ഗവേഷണകേ ന്ദ്രവും ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റ് കോളേജുമാണ് ഇവിടെയുള്ളത്. ഏക്കര്‍കണക്കിന് പുല്‍കൃഷിതോട്ടങ്ങള്‍, പശു, എരുമ, ആട് എന്നിവയടക്കം 500നടുത്ത് വളര്‍ത്തുമൃഗങ്ങളും ഇവിടെയുണ്ട്. ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റ് കോ ളേജിനുകീഴില്‍ വിവിധ കോഴികള്‍, അലങ്കാര പക്ഷി വളര്‍ത്തല്‍ കേന്ദ്രവുമുണ്ട്. 23 ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളുടേയും 15 ഫാം പ്ലാറ്റ്ഫോമുകളുടേയും അന്താരാഷ്ട്ര പങ്കാളി ത്തമുള്ള ഗ്ലോബല്‍ ഫാം പ്ലാറ്റ് ഫോം നെറ്റ് വര്‍ക്കിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരുകേന്ദ്രംകൂടിയാണിത്. സൈലന്റ് വാലി ഫാം പ്ലാറ്റ് ഫോം എന്നാണിതറിയപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് പഠനംനടത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനംചെയ്യുന്നതാണ്.
എന്നാല്‍ ആന, പുലി,പന്നി, കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വര്‍ഷങ്ങളായി ഫാമിനും പ്രദേശവാസികള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. പലഭാഗത്തും സംരക്ഷണവേലിയില്ലാത്തതും വേലികള്‍ തകര്‍ന്ന ഭാഗങ്ങളിലൂടെയുമാണ് ഫാമിന കത്തേക്ക് കാട്ടാനകളുള്‍പ്പെടെ എത്തുന്നത്. സമീപത്തെ സൈലന്റ് വാലി മലനിരക ളില്‍നിന്നാണ് വന്യമൃഗങ്ങള്‍ ഫാമിന് അതിരിട്ടൊഴുകുന്ന വെള്ളിയാര്‍പുഴ മുറിച്ചു കടന്നെത്തുന്നത്. ഫാമിലെ 113 ഏക്കര്‍ വനസമാനമായാണ് കിടക്കുന്നത്. ഇവിടെയുള്ള പനകളും കശുമാവുകളുമാണ് കാട്ടാനകളുടെ ലക്ഷ്യം. തൊഴിലാളികള്‍ അടിക്കാടുക ള്‍ വെട്ടിമാറ്റാറുണ്ടെങ്കിലും ഒരു മഴ പെയ്യുന്നതോടെ വീണ്ടും കാടുപിടിക്കുന്ന ഇടംകൂടി യാണിത്. ഫാം ടൂറിസത്തിന് സാധ്യതകള്‍ ഏറെയുള്ള കന്നുകാലി ഗവേഷണകേന്ദ്രത്തി ന് വന്യമൃഗശല്യം ഭീഷണിയാകുമെന്നത് കണക്കിലെടുത്തുമാണ് സംരക്ഷണവേലി സ്ഥാപിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്.
ഗവേഷണകേന്ദ്രത്തിനുചുറ്റുമുള്ള ജനവാസമേഖലയ്ക്കും വന്യജീവികള്‍ ഭീഷണിയാ യി മാറുകയാണ്. വനമേഖലയില്‍ നിന്നും ഗവേഷണ കേന്ദ്രത്തിലേക്ക് വന്യജീവികള്‍ കയറാതിരിക്കാന്‍ ഉയരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2021 ല്‍ മുറിയക്കണ്ണി, തിരുവിഴാംകുന്ന് പ്രദേശവാസികള്‍ സര്‍വകലാശാല വൈസ് ചാന്‍സല ര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാലയുടെ ആനപഠന കേന്ദ്രം ഡയറക്ടര്‍ ഡോ.ടി.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലംസന്ദര്‍ ശിച്ച് വെറ്ററിനറി സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കാട്ടാനകളുടെ വരവിന് തടയിടാന്‍ കിടങ്ങും വൈദ്യുത തൂക്കുവേലിയും അടിയന്തരമായി സ്ഥാപിക്കണമെന്നാ ണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വനംവകുപ്പധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി പിന്നീട് നീണ്ടുപോയി. പാലക്കാട് -കോഴിക്കോട് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പാതയുടെ ഭാഗമായി ഗവേഷണകേന്ദ്രത്തിലെ എട്ട് ഏക്കര്‍ ഏറ്റെടുത്തതോടെയാണ് പദ്ധതിയ്ക്ക് വീണ്ടുംഅനക്കംവെച്ചത്. സര്‍വേ നടപടികളും സ്ഥലമേറ്റെടുപ്പും മറ്റും പൂര്‍ത്തിയാവു കയും 23 കോടിരൂപ നഷ്ടപ്രതിഫലതുകയായി സര്‍വകലാശാലയ്ക്ക് നല്‍കുകയുമു ണ്ടായി. ഇതിനിടെ, വന്യമൃഗശല്യ പ്രതിരോധസംവിധാനങ്ങളേര്‍പ്പെടുത്തുന്നതിനായി ഗവേഷണകേന്ദ്രം അധികൃതര്‍ വിശദമായ പദ്ധതിയും സമര്‍പ്പിച്ചു.