മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകളെ ത്തുന്നത് വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനമില്ലാത്ത ഭാഗങ്ങളിലൂടെ. ഇതോടെ സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവ ശ്യമുയരുന്നു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ രൂക്ഷമായ കാട്ടാനശല്ല്യം നേരി ടുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ്. ഇവിടേക്ക് സൈലന്റ വാലി മലനിരകളില്‍ നിന്നാണ് കാട്ടാനകളെത്തുന്നത്. ഇതു പരിഹരിക്കാനാണ് സൗരോ ര്‍ജ്ജ തൂക്കുവേലി നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.
കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോമീറ്ററില്‍ നേരത്തെ സൗരോര്‍ജ തൂക്കുവേലി നിര്‍മിച്ചിരുന്നു. ഇതു വിജയമായതോടെ കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പി ക്കുകയായിരുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ മുതല്‍ കോട്ടോപ്പാ ടം പഞ്ചായത്തിലെ അമ്പലപ്പാറ വരെയുള്ള 16 കിലോമീറ്റര്‍ ദൂരം തൂക്കുവേലി നിര്‍മാ ണത്തിന് നബാര്‍ഡ് ഫണ്ടില്‍ നിന്നും 1.21 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ ഫെ ബ്രുവരിയില്‍ നിര്‍മാണവും തുടങ്ങി. മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ വരെയുള്ള ഏഴ് കിലോമീറ്ററിലാണ് ആദ്യഘട്ട പ്രവൃത്തികള്‍ നടക്കുന്നത്. ഇരട്ടവാരി പള്ളിവരെയുളള നാലര കിലോമീറ്ററിലും തൂക്കുവേലി സ്ഥാപിച്ചുകഴിഞ്ഞു. തുടര്‍പ്രവൃത്തികള്‍ക്കായി അമ്പലപ്പാറ കോളനിഭാഗത്ത് അടിക്കാട് വെട്ടുന്ന ജോലികളും നടന്ന് വരികയാണ്.
അമ്പലപ്പാറ ഭാഗത്തെ പ്രവൃത്തികള്‍ക്കുശേഷം കുരുത്തിച്ചാല്‍ ഭാഗത്തേക്കുള്ള തൂക്കു വേലി നിര്‍മാണവും തുടങ്ങും. ഇതോടെ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലെ കാട്ടാനശല്ല്യത്തിന് പരിഹാരമാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. അതേസമയം തൂക്കുവേലി സ്ഥാപിക്കാത്ത ഇടങ്ങളിലൂടെ കാട്ടാനകള്‍ പ്രവേശിക്കുന്നത് വനംവകുപ്പിനും മലയോരകര്‍ഷകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുക യാണ്.ജനങ്ങളുടെ ജീവന്റേയും സ്വത്തിന്റേയും സുരക്ഷിതത്വം കണക്കിലെടുത്ത് പ്രവൃത്തികള്‍ക്ക് വേഗത്തിലാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.