അഗളി: അട്ടപ്പാടിയില്‍ പുള്ളിപ്പുലിയെ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തി. ഷോള യൂര്‍ വട്ടലക്കി പുളിയപ്പതിയിലുള്ള കൃഷിയിടത്തിലാണ് പുലിയെ കണ്ടത്. ഇന്ന് രാവി ലെ ഒമ്പത് മണിയോടെ പുലിയെ കണ്ടപ്രദേശവാസികള്‍ വനംവകുപ്പിനെ വിവരം അറി യിക്കുകയായിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയ അഗളി ആര്‍.ആര്‍.ടിയാണ് അഞ്ചു വയസ് പ്രായം മതിക്കുന്ന പുലിയെ വലയിലാക്കി മുക്കാലി ഫോറസ്റ്റ് ഐബിക്ക് സമീപം എത്തി ച്ച് കൂട്ടിലടച്ചത്. പുലിയെ വലയിലാക്കുന്നതിനിടെ അഗളി ആര്‍.ആര്‍.ടി അംഗം ഭരത ന്റെ കൈപ്പത്തിക്ക് മുറിവേറ്റു. ഇദ്ദേഹം കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടി. പുലിയുടെ തലയിലും ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുകളുളളത്. പുലി കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാകാം പരിക്കേറ്റതെന്നാണ് വനപാലകരുടെ നിഗമനം. അഗ ളി വെറ്ററിനറി സര്‍ജന്‍ ഡോ.ഷാജി, വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവി ഡ് എബ്രഹാം എന്നിവരെത്തി പുലിയെ പരിശോധിച്ചു. ആരോഗ്യംവീണ്ടെടുത്തശേഷം പുലിയെ സൈലന്റ് വാലി വനത്തില്‍ തുറന്ന് വിടാനാണ് വനംവകുപ്പിന്റെ നീക്കം.