ഷോളയൂര്‍ : വനപാലകരുടെ ജീപ്പ് ആക്രമിച്ച് കാട്ടാനയുടെ പരാക്രമം. ജീപ്പിലുണ്ടായി രുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷോളയൂര്‍ ഗോഞ്ചിയൂരില്‍ ഞായറാഴ്ച പുലര്‍ ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്വകാര്യസ്ഥലത്തെത്തിയ കാട്ടാനയെ തുരത്തനെത്തിയതായിരുന്നു ഷോളയൂര്‍ സ്‌റ്റേഷനിലെ വനപാലകര്‍. ജീപ്പില്‍ എട്ടോളം പേരാണ് ഉണ്ടായിരുന്നത്. മണ്‍പാതയിലൂടെ ആനയെ കാട്ടിലേക്ക് കയറ്റുന്നതിനിടെ പൊടുന്നനെ ആന ജീപ്പിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പിന്നോട്ടെടുക്കുന്നതിനെ തിട്ടയിലിടിച്ച് നിന്നപ്പോള്‍ ആന ബോണറ്റില്‍ കുത്തി ജീപ്പ് മറിച്ചിടുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് വനപാലകര്‍ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ റേഡിയേറ്ററും മുന്‍വശത്തെ ചില്ലും തകര്‍ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!