മണ്ണാര്‍ക്കാട്: വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഫ്‌ളെയിം എക്‌സലന്‍സ് മീറ്റ് പ്രോജ്വലമായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്‌ലെയിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എക്‌സലന്‍സ് മീറ്റ് കോടതി പ്പടി എം.പി.ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എ.എസ്., ഐ.പി.എസ്. എന്ന പഴയരീതിയില്‍നിന്നും മാറി സാ ങ്കേതികവിദ്യയുടെ കടന്നുവരവ് പ്രയോജപ്പെടുത്തുന്ന നിലയിലേക്ക് വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളരണമെന്ന് മന്ത്രി പറഞ്ഞു. തൊഴിലിനൊപ്പം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരോടുള്ള കരുണയും മനസിലുണ്ടായിരിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ കളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ 798 വിദ്യാര്‍ത്ഥി പ്രതിഭകളെയും നൂറു ശതമാനം വിജയം കൈവരിച്ച 19 വിദ്യാലയങ്ങളെയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോള ര്‍ഷിപ്പ് ജേതാക്കളായ 92 പേരെയും ചടങ്ങില്‍ അനുമോദിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍ .എ അധ്യക്ഷനായി. ഫ്‌ളെയിം സംഘാടക സമിതി ചെയര്‍മാന്‍ സിദ്ദീഖ് പാറോക്കോട് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.
മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മണ്ണാര്‍ക്കാട് എ.ഇ.ഒ. സി.അബൂബ ക്കര്‍, കെ.പി.എസ് പയ്യനെടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജസീന അക്കര , രാജ ന്‍ ആമ്പാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍, എം. മെഹര്‍ബാന്‍, കെ.പ്രസീത, ബഷീര്‍ തെക്കന്‍, റഷീദ് ആലായന്‍, കെ. പ്രവീണ്‍, കെ.ജി ബാബു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.ജനറല്‍ കണ്‍വീനര്‍ ഡോ. ടി.സൈനുല്‍ ആബിദ് സ്വാഗതംപറഞ്ഞു.