തച്ചനാട്ടുകര: തെക്കുംമുറി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് നിസാര്‍ തെക്കുംമുറി അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിയുതെളിയിച്ചവര്‍ക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍വതി ഹരിദാസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കൊള്ളപലിശക്കാരില്‍ നിന്നും നാടിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സാന്ത്വനം പലിശരഹിത വായ്പയും രോഗത്താല്‍ പ്രയാസമനുഭവിക്കുന്ന വര്‍ക്കുള്ള കരുതല്‍ പെന്‍ഷന്‍ പദ്ധതിയും സ്ഥിരം സമിതി അധ്യക്ഷന്‍ പി.മന്‍സൂറലി മാസ്റ്റര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി തുടക്കമിട്ടു. എ.ശ്രീധരനുണ്ണി, അഡ്വ.പി.ഹസന ത്ത്, എ.നന്ദന ഗുപ്ത, കെ.ആരോമല്‍, പി.അബ്ബാസ്, ടി.കെ.ബഷീര്‍, ശരീഫ് പെരുമ്പാല, ടി.കെ.സറഫുദ്ധീന്‍, പി.ബഷീര്‍, ടി.കെ.ഹൈദര്‍, ടി.വീരാന്‍, മുസ്തഫ, മുര്‍ഷിദ്, മുബശ്ശിര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!