അലനല്ലൂര്‍ : മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് യാതൊരു ഉപാധികളുമില്ലാതെ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷ ന്‍ അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതതു ഗ്രാമ പഞ്ചാ യത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പഞ്ചായത്തിന് അനുമതി നല്‍കുക യാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടാവില്ലെന്ന് അസോസിയേഷന്‍ ഭാര വാഹികള്‍ പറഞ്ഞു. എല്ലാ അംഗങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ കാ ര്‍ഡ് ഉടന്‍ ലഭ്യമാക്കുമെന്നും അതിനുവേണ്ട നടപടികള്‍ ഭരണസമിതി കൈക്കൊള്ളു മെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി അലനല്ലൂര്‍ പഞ്ചായത്ത് വിഭജനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസോസി യേഷന്‍ പ്രസിഡന്റ് ടി.കെ.ഹംസപ്പ അധ്യക്ഷനായി. കെ.എ.സുദര്‍ശനകുമാര്‍, റഷീദ് ആലായന്‍, മഠത്തൊടി അലി, പി.പി.കെ.അബ്ദുറഹ്മാന്‍, എം.കെ.ബക്കര്‍, സുഗുണകുമാ രി, ടി.കെ.ഷംസുദ്ധീന്‍, റഫീഖ പാറോക്കോട്, ഉമര്‍ ഖത്താബ്, കൃഷ്ണകുമാര്‍, മഠത്തൊടി റഹ്മത്ത്, കെ.സേതുമാധവന്‍, സുലൈഖ, കെ.പി.യഹ്‌യ, കെ.ടി.നാസര്‍, കെ.രാധാകൃഷ്ണ ന്‍, സലാം പടിഞ്ഞാറേതില്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ സമിതിക്ക് രൂപം നല്‍കി. കെ.ടി.ഹംസപ്പയെ പ്രസിഡന്റായും യൂസഫ് പുല്ലിക്കു ന്നനെ ജനറല്‍ സെക്രട്ടറിയായും ടി.കെ.ഷംസുദ്ധീനെ ട്രഷററായും തിരഞ്ഞെടുത്തു. കൃഷ്ണകുമാര്‍, യൂസഫ് പാക്കത്ത്, തയ്യില്‍ സൗജത്ത് (വൈസ് പ്രസിഡന്റ്), റഫീഖ പാറോക്കോട്ട്, കെ.സേതുമാധവന്‍, ഷംല മുട്ടിക്കല്‍ (സെക്രട്ടറി). കെ.എ.സുദര്‍ശനകു മാര്‍, റഷീദ് ആലായന്‍, സുഗുണകുമാരി (മുഖ്യരക്ഷാധികാരികള്‍), എം.റഹ്മത്ത്, സി. സേതുമാധവന്‍, ഉഷാദേവി, ഗോപി മാസ്റ്റര്‍, ലതമുള്ളത്ത്, രജി ടീച്ചര്‍, കെ.മുഹമ്മദ് (രക്ഷാധികാരികള്‍).