പാലക്കാട്: വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളെജിന്റെ 100 മീറ്റർ പരിധി നിയന്ത്രിത മേഖലയായിരിക്കുമെന്നതിനാൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ വരുന്ന പി.എം.ജി ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽ.പി സ്കൂൾ അയ്യപുരം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനപ്രാതിനിധ്യ നിയമം 1951 പ്രകാരവും മറ്റ് നിയമങ്ങളുടെ അടിസ്ഥാനത്തിലും നാളെ( ജൂൺ നാല്) അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.
പാലക്കാട് – ആലത്തൂർ ലോകസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെടു പ്പിന് ശേഷം വിക്ടോറിയ കോളെജിലെ പുതിയ അക്കാദമിക്ക് കെട്ടിടത്തിലെ സ്ട്രോ ങ്ങ് റൂമുകളിലും പഴയ അക്കാദമിക്ക് ബ്ലോക്കുകളിലെ സ്ട്രോങ്ങ് റൂമുകളിലുമായി ത്രിതല സുരക്ഷാ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ വിക്ടോറിയ കോളെജിലെ പുതിയ ലൈബ്രറി കോംപ്ല ക്സിൻ്റെ താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലും ആലത്തൂർ ലോക്സഭ മണ്ഡല ത്തിലെ വോട്ടെണ്ണൽ പഴയ അക്കാദമിക്ക് ബ്ലോക്കുകളിലുമായാണ് നടക്കുക.